സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു; രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഐസിഎംആര്‍ പഠനം ഇത് വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ട്. ഏകദേശം 5.8 ശതമാനം കുറവ് ഒരാഴ്ചക്കിടെ ഉണ്ടായെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലുണ്ടായ കോവിഡ് വ്യാപനത്തെ കുറിച്ച് സമഗ്രമായ ചിത്രം ലഭിക്കാന്‍ ഐസിഎംആര്‍ പഠനം സഹായിക്കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം കുറഞ്ഞ തോതില്‍ സമയമെടുത്താണ് കേരളത്തിലുണ്ടായത്. കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ മുന്‍പത്തെ അപേക്ഷിച്ച് കൂടി. നിയന്ത്രണത്തിലുണ്ടായ ഇളവുകള്‍ അതിന് കാരണമായി കാണും. വ്യക്തിപരവും സാമൂഹികവുമായ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കണം.
രോഗപ്രതിരോധത്തിന്റെ പ്രധാന മാര്‍ഗം വാക്സീനേഷനാണ്. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും അത് സ്വീകരിക്കാന്‍ സന്നദ്ധരാകണം. അനാവശ്യ ആശങ്ക ഇക്കാര്യത്തില്‍ വേണ്ട. വാക്സീനേഷന് എല്ലാവര്ക്കും വേഗത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























