ഇതു വരെ നടന്നതില്‍ ഏറ്റവും സന്തോഷം നല്കിയ ചര്‍ച്ച, ആവശ്യങ്ങള്‍ ഉത്തരവായി കിട്ടുന്നത് വരെ സമരം തുടരും, ചര്‍ച്ചയില്‍ തൃപ്തി അറിയിച്ച് ഉദ്യോഗാര്‍ത്ഥികള്‍
സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ തൃപ്തി അറിയിച്ച് ഉദ്യോഗാര്‍ത്ഥികള്‍. ഇന്ന് വൈകിട്ടായിരുന്നു സമരത്തിലായിരുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച് നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തിയ സമരം ന്യായമാണെന്നും അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പരിശോധിക്കാമെന്ന് സര്‍ക്കാര്‍ പ്രതിനിധകളായ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കിയിട്ടുണ്ട്. ഇത് വരെ നടന്നതില്‍ ഏറ്റവും സന്തോഷം നല്കിയ ചര്‍ച്ചയാണ് ഇത്. നൈറ്റ് വാച് മാന്‍, ഹയര്‍ സെക്കന്‍ഡറി ഒ എ എന്നീ തസ്തികകളിലേക്കുള്ള നിയമനങ്ങളെ സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്താമെന്നും ദക്ഷിണ മേഖല ഐ ജിയും അഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത ചര്‍ച്ചയില്‍ ഉറപ്പ് നല്കിയിട്ടുണ്ട്.
സമാധാനപരമായി സമരം തുടരാനാണ് തീരുമാനം. സര്‍ക്കാരിനെ വിശ്വാസിമില്ലാഞ്ഞിട്ടല്ലെന്നും എന്നാല്‍ ഉത്തരവ് ലഭിക്കാതെ സമരം നിര്‍ത്താനാവില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ലാസ്റ്റ് ഗ്രേഡ്, സി പി ഒ റാങ്ക് പട്ടികയിലുള്ളവരുമായും ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























