നായര്‍ സ്ത്രീകളെ അപമാനിച്ചു, ശശി തരൂര്‍ എം പി കോടതിയില്‍ ഹാജരാവണം

നായര്‍ സ്ത്രീകളെ അപമാനിച്ചുവെന്ന ഹര്‍ജിയില്‍ ശശി തരൂര്‍ എം പിക്ക് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം. ശശി തരൂര്‍ എം പി തന്നെ രചിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശം എന്ന ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. പുസ്തകത്തില്‍ നായര്‍ സ്ത്രീകളെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് സന്ധ്യ ശ്രീകുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് ശശി തരൂരിനോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കിയത്.
1989 ലാണ് ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മഹാഭാരത കഥയുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ പറഞ്ഞ് പോകുന്നതാണ് നോവലിന്റെ പ്രമേയം. ദ ഗ്രേറ്റ് അമേരിക്കന്‍ നോവല്‍ എന്ന നോവലിന്റെ സൂചനകള്‍ ഈ നോവലില്‍ ഉള്ളതായി പുസ്തക നിരൂപകര്‍ നിരീക്ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























