ഒടുവില്‍ സ്വന്തം മണ്ഡലത്തിലേക്ക്, വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി

കര്‍ഷക സമരങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാകെ കര്‍ഷകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയില്‍ രാഹുല്‍ ഗാന്ധി സജീവ പങ്കാളിയായിരുന്നു. എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ എത്താറില്ലെന്ന പരാതികള്‍ക്ക് ഇടയിലാണ് ഇപ്പോള്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച രാവിലെയാണ് ട്രാക്ടര്‍ റാലി ആരംഭിക്കുക. വയനാട് തൃക്കൈപ്പറ്റ മുക്കംകുന്നു മുതല്‍ മുട്ടില്‍ ടൗണ്‍ വരെയാണ് ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നത്. റാലിയിലുടനീളം രാഹുല്‍ പങ്കെടുക്കും. റാലിയുടെ സമാപനം നടക്കുന്ന മുട്ടില്‍ ടൗണില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും രാഹുല്‍ പങ്കെടുക്കും.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് ശേഷം രാജ്യത്ത് നാനാ ഭാഗങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു. ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെയുള്ള സമരമുറകളുമായി രാജ്യത്താകമാനം കര്‍ഷകര്‍ സമരം ശക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha
























