ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ട ; ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ലത്തീന്‍ സഭ

ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ലത്തീന്‍ സഭ. സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടു സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഒരു ധാരണപത്രം റദ്ദുചെയ്ത് പുകമറ സൃഷ്ടിക്കാമെന്ന് കരുതേണ്ടെന്നും മത്സ്യതൊഴിലാളികളെ വഞ്ചിച്ചതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരുമെന്നും ലത്തീന്‍ അതിരൂപത മുന്‍ വികാരി ജനറലും സി ബി സി ഐ ലേബര്‍ സെക്രട്ടറിയുമായ ഫാ. യൂജിന്‍ പെരേര പറഞ്ഞു.
'എല്ലാ ധാരണാപത്രങ്ങളും, ഭൂമി ഇടപാടും സര്‍ക്കാര്‍ റദ്ദുചെയ്യണം. കേന്ദ്രത്തിന്റെ കാര്‍ഷിക നയം പോലെയാണ് സര്‍ക്കാരിന്റെ നടപടി. ആരെ പറ്റിക്കാനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. സര്‍ക്കാര്‍ അമേരിക്കന്‍ കമ്ബനിയുമായി അവിഹിത ധാരണ ഉണ്ടാക്കി. മുന്നണികളുടെ പ്രകടനപത്രികയില്‍ മത്സ്യബന്ധന മേഖലയുടെ പൂര്‍ണ്ണ അവകാശം മത്സ്യതൊഴിലാളിള്‍ക്കെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha