സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം

കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനായി പോകാനിരിക്കെ വിധി തട്ടിയെടുത്തു... സങ്കടക്കാഴ്ചയായി...
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. കണിയാപുരം പള്ളിനട എ.എ. മൻസിലിൽ അനിൽ കമാൽ-സഫീറ ദമ്പതിമാരുടെ മകൻ മുഹമ്മദ് അഫ്രാൻ(16) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനായി വ്യാഴാഴ്ച രാത്രി യാത്ര തിരിക്കാനിരിക്കേയാണ് അപകടം സംഭവിച്ചത്.
കണിയാപുരം ഭാഗത്തു നിന്ന് മസ്താൻമുക്കിലേക്കു പോകുന്ന വഴി അതേ ദിശയിലേക്കു പോയ ലോറിയിലേക്ക് അഫ്രാൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ അഫ്രാൻ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.
കണിയാപുരം വാടകയിൽ മുക്കിലെ എം.ജി.എം. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അഫ്രാൻ. ആദിൽ, ഐസൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha






















