ഭാര്യയെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. കൊച്ചിയില്‍ പിറവം ഓണക്കൂര്‍ പള്ളിപ്പുറത്ത് കുന്നേല്‍ ശ്രീനിവാസനെയാണ് (46) പോലീസ് പിടികൂടിയത്. സംഭവത്തില്‍ യുവതി പരിക്കേറ്റു. കൈക്ക് പൊട്ടലേറ്റ യുവതി സ്വകര്യ ആശുപത്രിയില്‍ ചകികിത്സയിലാണ്.
ഇക്കഴിഞ്ഞ 10ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തില്‍ കാന്റീന്‍ ജീവനക്കാരിയായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ശ്രീനിവാസന്‍ ബൈക്കുമായി വന്ന് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് താഴെ വീണ യുവതിക്ക് കൈക്കും കാലിനും പരിക്കേറ്റു.
യുവതിയെ ആദ്യം പിറവം താലൂക്ക് ആശുപത്രിയില്‍ ആണ് കൊണ്ടുപോയത് എന്നാല്‍ കൈക്ക് പൊട്ടലേറ്റതിനാല്‍ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha























