കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.... കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലു സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണം, പ്രവേശനം കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്ക്കുമാത്രം
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.... കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലു സംസ്ഥാനങ്ങളിലേക്ക് നിയന്ത്രണം, പ്രവേശനം കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്ക്കുമാത്രം.
കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെ നിന്ന് കര്‍ണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നതാണ് അറിയിപ്പുള്ളത്.
ആര്.ടി.പി.സി.ആര്. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കര്‍ണാടകത്തിലേക്കുള്ള എല്ലാ അതിര്‍ത്തിയും അടയ്ക്കുമ്പോഴും കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വ്യാഴാഴ്ച മുതലേ ഇത് കര്‍ശനമാക്കുന്നുള്ളൂ. ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്.
നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി വരുന്നവര്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്.ടി.പി.സി.ആര്. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം.
മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha