മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്ത് വാളയാർ അമ്മ; 'ഒരുമാസമായി സത്യാഗ്രഹം ഇരിക്കുന്നു, സര്‍ക്കാര്‍ തന്റെ കണ്ണീര്‍ കാണുന്നില്ല, മക്കള്‍ക്ക് നീതി വേണം

വാളയാർ കേസിൽ ഇതുവരെയും ഉദ്യോഗസ്ഥർ നിയമനടപടി സ്വീകരിക്കാത്തതിൽ പ്രതികരിച്ച് പെൺകുട്ടികളുടെ അമ്മ സമരം നടത്തുമെന്ന് നേരെത്തെ ആഹ്വാനം ചെയ്തിരുന്നു. ഇപ്പോളിതാ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരോപിച്ച് പെൺകുട്ടികളുടെ അമ്മ പതിനാല് ജില്ലകളിലും സമരം നടത്തും.
മക്കള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ തല മുണ്ഡനം ചെയ്തു കൊണ്ടാണ് സമരം നടത്തുന്നത്.
വാളയാര്‍ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജന്‍, എസ്.ഐ. ചാക്കോ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് തന്നെ നടപടി എടുത്തില്ലെങ്കില്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രഖ്യാപനം നടത്തിയിരുന്നത്.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടുകൂടിയാണ് അമ്മ മുണ്ഡനം ചെയ്തത്. മക്കളുടെ വസ്ത്രങ്ങളും ചെരുപ്പും പദസരവും ചേർത്തുപിടിച്ചു കൊണ്ടായിരുന്നു അമ്മ മുണ്ഡനം ചെയ്യാനിരുന്നത്. ഒരുമാസമായി പെൺകുട്ടികളുടെ അമ്മ വാളയാറിൽ സത്യാഗ്രഹം ഇരിക്കുകയാണ്.
എന്നാല്‍ ഇതൊന്നും കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പികാണാമെന്നും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി വേണം നീതി നൽകണമെന്നും. തന്റെ അവസ്ഥ ആര്‍ക്കും വരുത്തരുത്, മക്കള്‍ക്ക് നീതി ലഭിക്കണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറയുകയുണ്ടായി.
സാമൂഹ്യ പ്രവര്‍ത്തകരായ ബിന്ദു കമലന്‍, ഡിഎച്ച്‌ആര്‍എം നേതാവ് സലീന പ്രക്കാനം എന്നിവരും സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേ പ്രതിഷേധിച്ചുകൊണ്ട് അമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്യുകയുണ്ടായി.
ഇളയ പെണ്‍കുട്ടിയുടെ നാലാം ചരമവാഷിക ദിനമായ മാര്‍ച്ച് നാലിന് എറണാകുളത്ത് 100 പേര്‍ തലമൊട്ടയടിച്ച് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. തുടര്‍ന്ന് മറ്റ് സമര പരിപാടികളെ കുറിച്ച് തീരുമാനിക്കുമെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha