സൗദിയിലെ അല്‍ ഖസീം പ്രവിശ്യയില്‍ ബുറൈദയിലുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം

സൗദിയിലെ അല്‍ ഖസീം പ്രവിശ്യയില്‍ ബുറൈദയിലുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശി ആമിര്‍ ഹുസൈന്‍ (33) മരിച്ചു. ആമിര്‍ ഹുസൈന്‍ ഓടിച്ചിരുന്ന മോട്ടോര്‍ സൈക്കിളിന്റെ പുറകില്‍ കാറിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആമിര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരു കമ്പനിയില്‍ ലോഡിങ് തൊഴിലാളിയാണ്. പിതാവ്: ജമീല്‍, മാതാവ്: ഭൂരി, ഭാര്യ: നസ്രീന്‍, മകള്‍: സുനൈറ നാസ്.
ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബുറൈദയില്‍ ഖബറടക്കം നടത്തി. പ്രവാസി വെല്‍ഫെയര്‍ ജുബൈല്‍ ജനസേവന വിഭാഗം കണ്‍വീനറും ഇന്ത്യന്‍ എംബസ്സി വളന്റിയറുമായ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയത്.
"
https://www.facebook.com/Malayalivartha