കനത്ത മഴയെ തുടര്‍ന്ന് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...

ക്ഷേത്രത്തിലേക്കുള്ള പാതകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും... തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു...
വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി ക്ഷേത്ര ട്രസ്റ്റ് . കനത്ത മഴയെ തുടര്‍ന്ന് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം താത്ക്കാലികമായി നിര്‍ത്തിവച്ചു. 19 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാനിരിക്കെയാണ് തീര്‍ത്ഥാടനം വീണ്ടും മാറ്റിവച്ചത്.
ക്ഷേത്രട്രസ്റ്റിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിലേക്കുള്ള പാതകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തീര്‍ത്ഥാടനം നിര്‍ത്തിവച്ചത്.
ഇന്ന് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ വിവിധയിടങ്ങളിലായി ഇപ്പോഴും മഴ പെയ്യുന്നുണ്ട്.
" f
https://www.facebook.com/Malayalivartha