കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു...

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി അല്‍കോബാറില്‍ മരിച്ചു. മാവൂര്‍ താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ അബ്ദുല്‍ ഖാദര്‍ (57) ആണ് മരിച്ചത്. തുക്ബയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനെ സമീപത്തെ മുഹമ്മദ് അല്‍ ദോസരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മുപ്പത് വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം പരേതരായ ചെറിയ ആലി-മറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കള്‍: റാസി അലി, റാമി അലി, അനൂദ്, സദീം. സഹോദരങ്ങള്‍: ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അല്‍ ഹസ), നിശാന.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
"
https://www.facebook.com/Malayalivartha