സിവില്‍ പൊലീസ് ഓഫീസര്‍ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

കുന്നംകുളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ വി ഉഷ നിര്യാതയായി. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പകല്‍ 12 മണിയോടെയാണ് മരിച്ചത്.
തൃശ്ശൂര് സിറ്റി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു. തൃശ്ശൂര് വിജിലന്സ് & ആന്റി കറപ്ഷന് ബ്യൂറോ സബ് ഇന്സ്പെക്ടര് ടി കെ ബാലന്റെ ഭാര്യയാണ്. മകള്‍: ഒലീവ.
https://www.facebook.com/Malayalivartha