സംസ്ഥാനത്ത് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു; ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി; നടപടി ഹൈക്കോടതി നിർദ്ദേശപ്രകാരം

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ചു. കേരള ഗെയിമിങ് ആക്‌ട് നിയമം ഭേദഗതി ചെയ്തു കൊണ്ട് ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമം വേണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
അതിന്റെ ഭാഗമായി പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിയെക്കൂടി നിയമവിരുദ്ധ ഗെയിമുകളില്‍ ഉള്‍പ്പെടുത്തി. 1960ലെ കേരള ഗെയിമിങ് ആക്ടില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്,ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവകൂടി ഉള്‍പ്പെടുത്തി ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha