ലൗ ജിഹാദിന്റെ പേരിൽ അന്യമത വിദ്വേഷം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം; ബി.ജെ.പി വര്‍ഗീയത കളിക്കുകയാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍

ലൗ ജിഹാദിന്റെ പേരില്‍ ഇല്ലാത്ത ശത്രുവിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി വര്‍ഗീയത കളിക്കുകയാണെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. ലൗ ജിഹാദ് തടയാന്‍ യു.പി മാതൃകയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്വേഷരാഷ്ട്രീയത്തിന്റെ ഉല്‍പന്നമാണ് ലൗ ജിഹാദ്. ഇതിന്റെ പിന്നില്‍ അന്യമത വിദ്വേഷം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കേരളത്തില്‍ അത്തരമൊരു നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha