വീണ്ടും മിണ്ടാതിരുന്നാല്‍... ചെന്നിത്തലയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം ഡി യുമായ എന്‍. പ്രശാന്തിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം; അതേസമയം മടിച്ച് സര്‍ക്കാരും

എന്‍. പ്രശാന്തിനെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന നിര്‍ദ്ദേശമാണ് സി പി എം കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രശാന്തിന് മുന്നിലെത്തുമ്പോള്‍ സര്‍ക്കാരിന് പേടിയാവും.
പ്രശാന്തിനെതിരെ മുന വച്ച് സംസാരിക്കുന്നതൊഴിച്ചാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍
പിണറായി തയ്യാറല്ല. പ്രശന്തിനെതിരെ നടപടിയെടുത്താല്‍ ടോം ജോസിന്റെ പേര് ചിത്രത്തിലെത്തും എന്നതാണ് മുഖ്യമന്ത്രിയുടെ സംശയമെന്ന് ചിലര്‍ സംശയിക്കുന്നു.
ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ ഗൂഢാലോചന ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് സി പി എമ്മിനെ തത്കാലം സമാധാനിപ്പിക്കാനാണ്. എന്തും ചെയ്യാന്‍ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കള്‍ നമ്മുടെ നാട്ടിലുണ്ടെന്നും നെറികേടുകള്‍ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിലെ ദുഷ്ടാത്മാവ് പ്രശാന്താണെന്ന വേണം കരുതാന്‍. ശംഖും മുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലര്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. അതിനെ മറികടക്കാന്‍ മത്സ്യത്തൊഴിലാളികളില്‍ വികാരം ഇളക്കിവിടാനാകുമോ എന്ന ആലോചനയുടെ ഫലമായിട്ടാണ് ധാരണാപത്രത്തിന്റെ പേര് പറഞ്ഞ് ചില കേന്ദ്രങ്ങള്‍ ഇറങ്ങിയത്. ഇത്തരമൊരു എംഒയു ഒപ്പിടുമ്പോള്‍ സാധാരണ നിലയില്‍ ആ വകുപ്പിന്റെ സെക്രട്ടറി അറിയണം. ധാരണാപത്രം ഒപ്പിടുന്ന കാര്യം അദ്ദേഹം അറിഞ്ഞിട്ടേയില്ല, മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പ് സെക്രട്ടറി അറിയാതെ 5000 കോടിയുടെ കരാര്‍ ഒരു ഉദ്യോഗസ്ഥന്‍ ഒപ്പിട്ടെങ്കില്‍ അദ്ദേഹത്തെ എത്രയും വേഗം സസ്‌പെന്റ് ചെയ്യണം. അതാണ് കേരളം കണ്ട കീഴ് വഴക്കം. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ കരാര്‍ ഒപ്പിട്ട് തുടങ്ങിയാല്‍ സംസ്ഥാനത്തിന്റെ അവസ്ഥ എന്താകും? മുഖ്യമന്ത്രി പറയുന്നത് ശരിയാണെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍ െ്രെപവറ്റ് സെക്രട്ടറിയുടെ വഴിയിലേക്കാണ് പ്രശാന്ത് സഞ്ചരിക്കുന്നതെന്ന് കരുതണം.
ചെന്നിത്തല പറഞ്ഞിട്ടാണ് കരാര്‍ ഒപ്പിട്ടതെന്ന് ആദ്യം പറഞ്ഞത് കടകം പള്ളി സുരേന്ദ്രനാണ്. അത് ശരിയാണെങ്കില്‍ കേരളം ഭരിക്കുന്നത്. ചെന്നിത്തലയാണെന്ന് കരുതേണ്ടി വരും. അത് മുഖ്യമന്ത്രിക്ക് പറയാനുള്ള വഴിയൊരുക്കലായിരുന്നു. കരാര്‍ ഒപ്പിടാന്‍ ഇത്ര ധൃതി എന്തായിരുന്നു എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. എവിടെയോ ഉള്ള ഒരു ആലോചനയുടെ ഫലമായാണ് ഇത് സംഭവിച്ചത്. ബന്ധപ്പെട്ട സെക്രട്ടറിക്കോ സര്‍ക്കാരിനോ മന്ത്രിക്കോ അറിയാത്ത വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് വിവരം ലഭിച്ചു.മുഖ്യമന്ത്രി ചോദിച്ചു.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി കൊടുക്കാന്‍ സംസ്ഥാനത്തിന് ഒരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് മാത്രമാണ് അധികാരം. എങ്കില്‍ പ്രശാന്ത് നടത്തിയത് ഗുരുതരമായ അധികാരദുര്‍വിനിയോഗമാണ്.
സര്‍ക്കാര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്ന ഇ എം സി സി എന്ന തട്ടിപ്പ് കമ്പനിയെ ക്ഷണിച്ചുകൊണ്ടു വന്നത് അസന്റ് കേരള എന്ന സര്‍ക്കാര്‍ സംരംഭം വഴിയാണ്. ഇ എം സി സിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത് സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രിയും ഫിഷറീസ് കമ്പനിയും ഇവരുമായി ചര്‍ച്ച നടത്തി. ചര്‍ച്ച നടത്തിയതിന് പിന്നാലെ കമ്പനി വ്യാജമാണെന്ന റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തി. ഇക്കാര്യം കേന്ദ്രമന്ത്രി മുരളീധരന്‍ സമ്മതിക്കുകയും ചെയ്തു. പ്രസ്തുത കത്ത് മടക്കി പോക്കറ്റിലിട്ട ശേഷമാണ് പ്രശാന്തിനെ കൊണ്ട് കരാര്‍ ഒപ്പിടുവിച്ചത്. കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന രീതിയാണ് ഇത്.
പ്രശാന്ത് സര്‍വാധികാരിയാരിയാണെന്ന് മുഖ്യന്ത്രിയല്ല ആര് പറഞ്ഞാലും അത് വിശ്വസിക്കാന്‍ കഴിയില്ല. കാരണം പ്രശാന്ത് പ്രവര്‍ത്തിക്കുന്നത് ഒരു ചെറിയ കമ്പനിയുടെ തലപ്പത്താണ്. ടോം ജോസിനെ പോലൊരു പ്രഗല്‍ഭനാണ് ഈ കമ്പനിയുടെ ചെയര്‍മാന്‍. ഇ എം സി സിയുമായി ടോം ജോസും ആഭ്യന്തര സെക്രട്ടറി സഞ്ജയ് കൗളും വിദേശത്ത് ചര്‍ച്ച നടത്തിയെന്ന ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രി യാതൊന്നും മിണ്ടിയിട്ടില്ല. ടി.കെ. ജോസ് നടത്തുന്ന അന്വേഷണം ടോം ജോസ് നടത്തുന്ന അന്വേഷണം പോലിരിക്കും.
കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ് വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്ക് വരാനുള്ള അനുമതി നല്‍കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നിട്ടും അസന്റ് കേരളയില്‍ കമ്പനിയെ ക്ഷണിച്ചുകൊണ്ടു വന്നത് എന്തിനാണെന്നാണ് ചോദ്യം.
മുഖ്യമന്ത്രിയെ കേരളം വിശ്വസിക്കണമെങ്കില്‍ ടോം ജോസിനെയും പ്രശാന്തിനെയും മിനിമം ഇന്‍ലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും മാറ്റണം. അങ്ങനെ മാറ്റാതിരുന്നാല്‍ സര്‍ക്കാരിന് ഇവരെ പേടിയാണെന്ന് കരുതേണ്ടി വരും. സി പി എം പറഞ്ഞിട്ടും സര്‍ക്കാര്‍ അനുസരിക്കാതിരിക്കുകയാണെങ്കില്‍ ഡെന്‍മാര്‍ഗില്‍ എന്തോ ചീഞ്ഞ് നാറുന്നതായും കരുതേണ്ടി വരും.
https://www.facebook.com/Malayalivartha