Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

ജി .സുധാകരനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത; അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള ചർച്ച വീണ്ടും തുടങ്ങി

01 MARCH 2021 02:16 PM IST
മലയാളി വാര്‍ത്ത

സുധാകരന് വേണ്ടി കോൺഗ്രസിൽ മുറവിളി. മുറവിളി ശക്തമാകുന്നതോടെ നേതാക്കന്മാർ ക്കിടയിൽ സമ്മർദവും ശക്തമാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മുല്ലപ്പളളി രാമചന്ദ്രൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുളള ചർച്ച കോൺഗ്രസിൽ വീണ്ടും തുടങ്ങിയിരിക്കുകയാണ്. വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് മുല്ലപ്പളളിയുടെ പേര് പ്രധാനമായും ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് മുല്ലപ്പളളി അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. മുല്ലപ്പളളിക്ക് പകരം കെ സുധാകരൻ വരട്ടെയെന്നാണ് ഇവർ പറയുന്നത്.

മുല്ലപ്പളളി മത്സരിക്കുന്ന കാര്യത്തിലും കേരളത്തിൽ നിന്നുളള നേതാക്കൾക്ക് ഇടയിൽ ഭിന്നത രൂക്ഷം . പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടർന്ന് മുല്ലപ്പളളി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടിലാണ് കെ.സി വേണുഗോപാൽ രംഗത്തുവന്നത്. ഇത് രാഹുൽഗാന്ധിയുടെ താത്പര്യം കൂടിയായി വിലയിരുത്തപ്പെടുന്നുണ്ട് . മുല്ലപ്പളളി തന്നെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് വേണുഗോപാലിന് നിർബന്ധമുണ്ട്. എന്നാൽ എ.കെ ആന്റണിക്ക് ഇതിനോട് താത്പര്യമില്ലെന്നാണ് വിവരം. മുല്ലപ്പളളി മത്സരിക്കുകയാണെങ്കിൽ കെ സുധാകരൻ അദ്ധ്യക്ഷസ്ഥാനം വഹിക്കട്ടെയെന്നാണ് ആന്റണിയുടെ നിലപാട്.

സുധാകരൻ വരുന്നത് ഗുണം ചെയ്യില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും, സുധാകരൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോട് എതിർപ്പ് അറിയിക്കുകയും ചെയ്തു . നേരത്തെ താൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ ശ്രമിക്കുന്നത് ചിലർ തടയുന്നുവെന്ന് സുധാകരൻ പരസ്യമായി പറയുകയും ചെയ്തിരുന്നു . അടുത്തിടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോഴും രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരസ്യമായി തന്നെ സുധാകരൻ രംഗത്തെത്തിയിരുന്നു. മുല്ലപ്പളളി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും താത്പര്യപ്പെടുന്നു. കെ സുധാകരൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ നേതൃതലത്തിൽ ഭിന്നതയുണ്ടാകുമെന്നാണ് കെ.സി വേണുഗോപാൽ പറയുന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇതിനോട് യോജിക്കുകയും ചെയ്തു.

 

 

എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്ത നേതാവെന്ന വിശേഷണം സുധാകരനുണ്ട്. മുല്ലപ്പളളിക്ക് ആ പ്രശ്‌നമില്ലെന്നും ഗ്രൂപ്പ് നേതാക്കൾ വ്യക്തമാക്കി. പുറത്തുവരുന്ന സർവേകളെല്ലാം മുന്നണിക്ക് എതിരായതിനാൽ സുധാകരൻ വരുന്നത് പ്രവർത്തകർക്ക് ഇടയിലടക്കം ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിനായി വാദിക്കുന്നവർ പറയുന്നത്. കണ്ണൂർ സീറ്റിനായി ചർച്ചകൽപ്പറ്റയിൽ എതിർപ്പ് ശക്തമായതോടെ കണ്ണൂർ നിയമസഭാ മണ്ഡലമാണ് മുല്ലപ്പളളി പുതുതായി നോട്ടമിട്ടിരിക്കുന്നത്. മുല്ലപ്പളളി കണ്ണൂരിൽ മത്സരിക്കുന്നതിനോട് സുധാകരന് എതിർപ്പില്ല. പകരം അദ്ധ്യക്ഷ സ്ഥാനമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. തനിക്ക് അദ്ധ്യക്ഷ സ്ഥാനം നൽകിയാൽ കണ്ണൂരിൽ നിന്ന് വിജയിപ്പിക്കുന്ന കാര്യം ഏറ്റുവെന്നാണ് സുധാകരൻ പറഞ്ഞിരിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന ഡി.സി.സി അദ്ധ്യക്ഷൻ സതീശൻ പാച്ചേനി കണ്ണൂരിൽ മത്സരിക്കണമെന്ന വാശിയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (1 hour ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (1 hour ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (2 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (2 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (4 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (6 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (6 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (7 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (7 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (8 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (9 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (9 hours ago)

Malayali Vartha Recommends