Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

നിലവിളി കേട്ട് ഓടി പാഞ്ഞെത്തിയ പോലീസുക്കാരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; ഉയരുന്ന തീയും പുകയും; ട്രാൻസ്‌ഫോർമർ വീണ കാറിനുള്ളിൽ പിടയുന്ന ജീവനും; ഒടുവിൽ സംഭവിച്ചത്

01 MARCH 2021 04:40 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ഒരൊറ്റ ഇടപെടൽ മതി ചിലരെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് നയിക്കാനെന്നും തെളിയിക്കുന്ന സംഭവമാണ് . അത്തരത്തിൽ സമയബന്ധിതമായ ഒരു ഇടപെടൽ നടത്തി ഒരു വ്യക്തിയെ മരണത്തിൽ നിന്നും കൈപിടിച്ചു നടത്തിയിരിക്കുകയാണ് എബി എന്ന പോലീസുകാരൻ. ആരും കേട്ടാൽ ചങ്കിൽ കൈ വെച്ചു പോകുന്ന സംഭവങ്ങളായിരുന്നു അരങ്ങേറിയത്. പോലീസുകാരന്റെ ധൈര്യം രക്ഷിച്ചത് ഒരു ജീവന്‍. ശബ്ദം കേട്ട് സ്ഥലത്തേക്ക് കുതിച്ചുപാഞ്ഞു എത്തിയപ്പോൾ ആ പോലീസുകാരൻ ഒരിക്കലും കരുതിയിരുന്നില്ല ഒരു വ്യക്തിയുടെ ജീവൻ തന്നിലൂടെ രക്ഷപ്പെടാൻ പോകുന്നുവെന്ന്.

വീടുപണി നടക്കുന്ന സ്ഥലത്തായിരുന്നു കിടങ്ങൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉഴവൂർ ആൽപ്പാറ നിരപ്പേൽ എബി ജോസഫ് (45). മരം ഒടിഞ്ഞുവീഴുന്നതുപോലുള്ള ശബ്ദം കേട്ടാണ് എബി നോക്കുന്നത്. റോഡിലേക്ക് ഇറങ്ങിയതോടെ കണ്ട കാഴ്ച അദ്ദേഹത്തെ നടുക്കിക്കളഞ്ഞു . വഴിയരികിലെ ട്രാൻസ്ഫോർമർ ഒടിഞ്ഞുവീണ് ഒരു കാറിന് മുകളിൽ വീണു കിടക്കുകയായിരുന്നു. മാത്രമല്ല കാറിന് ചുറ്റും വൈദ്യുതിവിതരണ കമ്പികൾ വീണു കിടക്കുകയായിരുന്നു. കാറിന്റെ മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നു.

"

ഞായറാഴ്ചയായതിനാൽ ഒരു കുടുംബം തന്നെ കാറിലുണ്ടാകുമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്തായാലും ഒരു ജീവനും നഷ്ടപ്പെടാൻ ഇടവരുത്തരുത് എന്ന ഉദ്ദേശത്തോടെ അദ്ദേഹം രക്ഷാപ്രവർത്തനം നടത്താൻ തുടങ്ങി. ഓടിയെത്തുമ്പോൾ കാറിന് ചുറ്റും വൈദ്യുതികമ്പികൾ കണ്ട് ഒന്നു സംശയിച്ചു. എങ്കിലും മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല. ഉള്ളിൽ കുടുങ്ങിയവരെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. കാറിന്റെ ഡ്രൈവർസീറ്റിലെ ഒരാളെ മാത്രമേ കാണാനായുള്ളൂ. ഡ്രൈവറുടെ വശത്തെ വാതിൽ തുറക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു.

കാറിന് മുകളിലേക്ക് ട്രാൻസ്ഫോർമർ വീണതോടെ വൈദ്യുതിബന്ധം നിലച്ചിട്ടുണ്ടാകുമെന്ന് ഉറച്ച് വിശ്വസിച്ചു. ഉടൻ പിന്നിലെ ചില്ല് തല്ലിപ്പൊട്ടിച്ചു. ഇതിനിടയിൽ കൈ മുറിഞ്ഞ് രക്തം വാർന്നു. ചില്ല് പൊട്ടിയതോടെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഇതു വഴിയാണ് കാറിൽനിന്ന് ആളെ രക്ഷിച്ചത്. അപ്പോഴേക്കും തീ ആളി തുടങ്ങിയിരുന്നു. നാട്ടുകാരും ഓടിയെത്തി.

 

 

ഇതിനുശേഷമാണ് ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. കൈക്ക് രണ്ട് തുന്നലും ഉണ്ട്. എബി തന്നെയാണ് അഗ്നിരക്ഷാസേന, വൈദ്യുതി, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. കാറും ട്രാൻസ്ഫോർമറും പൂർണമായും നശിച്ചു ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയ കാർ പൂർണമായും കത്തി നശിച്ചു. ഷാപ്പ് നടത്തിപ്പുകാരൻ മോനിപ്പള്ളി കാരാംവേലിൽ റജിമോനാണ് ഉള്ളിൽ കുടുങ്ങിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഉഴവൂരിൽനിന്ന് മോനിപ്പള്ളിക്ക് വരികയായിരുന്നു കാർ. ആൽപ്പാറ റോഡിൽ പായസപ്പടി ഭാഗത്തെ ട്രാൻസ്ഫോർമറിലേക്കാണ് ഇടിച്ചുകയറിയത്. കാറിന് മുകളിലേക്ക് ട്രാൻസ്ഫോർമർ പതിച്ചു. ചുറ്റും വൈദ്യുതിവിതരണ കമ്പികളും വീണു. ഡ്രൈവർസീറ്റിന്റെ ഭാഗത്തെ വാതിൽ തുറക്കാൻ കഴിയാത്തവിധമായിരുന്നു.

അങ്ങനെ വലിയൊരു അപകടത്തിൽ നിന്നും എബി എന്ന പോലീസുകാരന്റെ ഒരൊറ്റ ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്. ഇത്തരത്തിലുള്ള അപകടങ്ങളിൽ നിന്നും മറ്റൊരാളെ രക്ഷിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ധൈര്യത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. സമയോചിത വും ബുദ്ധിപരവുമായ ഇടപെടലായിരുന്നു അദ്ദേഹം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends