ഇന്ധനവില വർധനവിൽ പ്രതിഷേധം ശക്തം; നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്, വിവിധ പരീക്ഷകൾ മാറ്റി
പൊള്ളുന്ന ഇന്ധനവില വർധനവിൽ പ്രതിഷേധമറിയിച്ച് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
കെഎസ്ആർടിസി സർവീസുകൾ നാളെ മുടങ്ങും. സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.കൂടാതെ ടാക്സികളും ഓട്ടോകളും നിരത്തിലിറങ്ങില്ലെന്ന് സമരസമിതി വ്യക്തമായി അറിയിച്ചിട്ടുണ്ട്.
നാളെ നടത്താനിരിക്കുന്ന വാഹന പണിമുടക്കിന്റെ സാഹചര്യത്തിൽ എസ്എസ്എൽസി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷകൾ മാറ്റിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
എം ജി, കേരള, സാങ്കേതിക സർവ്വകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു.
നാളെ നടക്കുന്ന സംയുക്ത വാഹന പണിമുടക്കിനെ തുടർന്ന് വിവിധ പരീക്ഷകൾ മാറ്റി.
എസ് എസ് എൽ സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ എട്ടാം തീയതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. എം ജി, കേരള സർവകലാശാലകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധം നടത്തുന്നത്.പണിമുടക്ക് ആണെങ്കിലും ഹർത്താലിലേക്ക് പോകാനുള്ള സാഹചര്യവും ഉണ്ട്.ഇതോടെ കേരളത്തിൽ പണിമുടക്ക് സമ്പൂർണമാകും.
https://www.facebook.com/Malayalivartha