Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

മുഖ്യമന്ത്രി അറിയാതെ ആണോ ഓരോ വകുപ്പിലും തിരിമറികൾ നടക്കുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം .ഇടതുപക്ഷ മുന്നണിയുടെ ഭരണത്തുടർച്ചയ്ക്ക് തടയാകുന്ന തരത്തിൽ അവസാന നിമിഷം ഉയർന്ന 5000 കോടിയുടെ അഴിമതി ആരോപണം പിണറായി സർക്കാരിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്

01 MARCH 2021 03:53 PM IST
മലയാളി വാര്‍ത്ത

പിണറായി സർക്കാരിന്റെ മാനം പോയി എന്ന് പറയാൻ കഴിയുന്ന തരത്തിൽ പ്രതിപക്ഷത്തിന് ഊർജ്ജം
പകരുകയാണ് മേഴ്‌സികുട്ടിയമ്മയുടെ വിവാദ നടപടികൾ .മുഖ്യമന്ത്രി അറിയാതെ ആണോ ഓരോ വകുപ്പിലും തിരിമറികൾ നടക്കുന്നത് എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം .

ഇടതുപക്ഷ മുന്നണിയുടെ ഭരണത്തുടർച്ചയ്ക്ക് തടയാകുന്ന തരത്തിൽ അവസാന നിമിഷം ഉയർന്ന 5000 കോടിയുടെ അഴിമതി ആരോപണം പിണറായി സർക്കാരിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത് .പിണറായി സർക്കാരിന്റെ  നയങ്ങളെ ഓരോന്നായി എതിർക്കുമ്പോഴും ഇത്രയധികം പ്രതിപക്ഷത്തിന്  കരുത്തേകുന്ന തരത്തിലുള്ള അഴിമതി ആരോപണം ചുരുക്കമാണ് .

അഴിമതി ആരോപണങ്ങൾ പലതും ഉയരുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ചു രക്ഷപ്പെടാമെന്നു കരുതിയെങ്കിൽ അത് തെറ്റി എന്ന് തന്നെ പറയേണ്ടി വരും .മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകളെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് പുറത്തു വന്നിരിക്കുന്നത് .

അമേരിക്കൻ കമ്പനി ഇഎംസിസി ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഫയൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ 2 തവണ പരിശോധിച്ചതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നുണ്ട് . മന്ത്രിയുടെ പരിശോധനകൾക്കു ശേഷമാണു ഫയലിൽ തുടർ നടപടികളെടുത്തത് എന്നതാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് .

പദ്ധതി ഫിഷറീസ് വകുപ്പ് അറിഞ്ഞില്ലെന്നും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണു പൂർണ ഉത്തരവാദിത്തമെന്നുമുള്ള മന്ത്രിയുടെ അവകാശവാദങ്ങൾ ശരിയല്ലെന്നും തെളിയിക്കുന്നതാണ് ഈ രേഖകൾ.ഇതോടെയാണ് മന്ത്രിയുടെ പല വാദങ്ങളും ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത് .

ഇഎംസിസി ഫയൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ പരിശോധിച്ചതായി സർക്കാരിന്റെ ഇ ഓഫിസ് സിറ്റിസൻ പോർട്ടലിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തായിരിക്കുന്നത് .

സർക്കാരിന്റെ ഇ ഓഫിസ് സിറ്റിസൻ പോർട്ടലിൽ ലഭ്യമായ രേഖകൾ പ്രകാരം, 2019 ഓഗസ്റ്റ് 9 നാണ് ഇഎംസിസിയുടെ അപേക്ഷയിൽ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങിയത്. ഒക്ടോബർ 19 നു ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഫയൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറി. 21നു മന്ത്രി ഇതു സെക്രട്ടറിക്കു തിരിച്ചു നൽകി. അതിനു മുൻപ് ഒക്ടോബർ 3 നാണ് ഇഎംസിസി കമ്പനിയുടെ അമേരിക്കയിലെ വിശദാംശങ്ങൾ തേടി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ചത്.

അതിനുശേഷം നവംബർ ഒന്നിനു ജ്യോതിലാൽ ഫയൽ വീണ്ടും മന്ത്രിക്കു കൈമാറി. 18നു മന്ത്രി ഫയൽ തിരികെ നൽകി. 2 തവണയും ഫയലിൽ മന്ത്രി കുറിച്ച വിവരങ്ങൾ ഇ–ഫയൽ വെബ്സൈറ്റിൽ ലഭ്യമല്ല. ഇതിനു ശേഷമാണ് 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിനു പദ്ധതി കൈമാറുന്നതും അതിനു പിന്നാലെ കെഎസ്ഐഡിസി ആദ്യ ധാരണാപത്രം ഒപ്പിടുന്നതും.

കഴിഞ്ഞ ഡിസംബർ 2 വരെ ഫിഷറീസ് വകുപ്പിൽ ഫയൽ നീക്കം നടന്നിട്ടുണ്ട്. വിവാദങ്ങൾക്കു പിന്നാലെ ഫയൽ തീർപ്പാകുകയും ചെയ്തിരുന്നു എന്നാണ് വ്യക്തമാകുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (5 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends