Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

എല്ലാം ഒറ്റ വാക്കില്‍ പോയി... തോറ്റാല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകുമെന്ന് അരക്കിട്ടുറപ്പിച്ച് കെ. സുധാകരന്‍; തോറ്റാല്‍ കോണ്‍ഗ്രസിലെ പ്രബല വിഭാഗം ബിജെപിയില്‍ പോകുമെന്നത് സ്വാഭാവികമാണ്, രാഹുല്‍ജി പറഞ്ഞില്ലേ; കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ ഏക സാദ്ധ്യത ബിജെപിയെന്ന് കെ സുധാകരന്‍; ബിജെപിയില്‍ പോകുന്ന കോണ്‍ഗ്രസിനെന്തിന് വോട്ടെന്ന പ്രചാരണം ശക്തമാകുന്നു

02 MARCH 2021 08:08 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത് നല്ല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കണമെന്നാണ്. അല്ലെങ്കില്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസിനെ സ്വാധിച്ച് ഭരണം അട്ടിമറിക്കും. അതിനാല്‍ ചെറിയ ഭൂരിപക്ഷത്തിന് ജയിപ്പിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ അതിനെ ഉപമയായെടുത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞ വാക്കുകള്‍ കൈവിടുകയാണ്.


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബിജെപിയിലേക്ക് പോകുമെന്ന് സമ്മതിച്ച് കെ സുധാകരന്‍. സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ഇന്നലെ അക്കാര്യം കോണ്‍ഗ്രസ് എംപിയും പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവുമായ രാഹുല്‍ ഗാന്ധി പറഞ്ഞതാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

 



താനും രാഹുല്‍ ഗാന്ധിയും പറയുന്നത് ഒരേ കാര്യമാണെന്നും അഖിലേന്ത്യാ തലത്തില്‍ ബിജെപി വളര്‍ന്നെങ്കില്‍ ആ പാര്‍ട്ടിയിലേക്ക് പോയിരിക്കുന്നത് ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുമുള്ള ആളുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണെങ്കില്‍ പിന്നീട് അവരുടെ മുന്നിലുള്ള ഏക സാദ്ധ്യത ബിജെപി ആണോ എന്ന ചോദ്യത്തിന് അദ്ദേഹം അതെ എന്നാണ് ഉത്തരം നല്‍കിയത്.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാന എതിരാളിയായി കാണുന്നത് സിപിഎമ്മിനെയാണ് എന്നതാണ് അതിനുള്ള കാരണമെന്നും അദ്ദേഹം പറയുന്നു.



അവരുടെ തെറ്റായ രാഷ്ട്രീയ സമീപനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിലുണ്ട്. എന്നും അവര്‍ ശത്രുപാളയത്തിലാണ് എന്ന ഉറച്ച വിശ്വാസം ഓരോ കോണ്‍ഗ്രസുകാരന്റേയും മനസിനകത്തും ദൈനംദിന പ്രവര്‍ത്തനം കൊണ്ട് സിപിഐഎം സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് പരാജയപ്പെടും എന്ന വാദത്തോട് തനിക്ക് ഒരു ശതമാനം പോലും യോജിപ്പില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യവും ഇപ്പോഴത്തെ സാഹചര്യവും ഒന്നല്ലെന്നതാണ് സുധാകരന്‍ ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.


കോവിഡ് സമയത്താണ് തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. ആ സമയത്ത് യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളില്‍ പോകാന്‍, വീടുകളില്‍ പോകാന്‍, വോട്ടര്‍മാരെ കാണാന്‍, വോട്ടു ചോദിക്കാന്‍, രാഷ്ട്രീയം പറയാന്‍ കഴിഞ്ഞില്ല. വാേളന്റിയര്‍ കാര്‍ഡ് കൊടുത്തത് സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ്.

രാഷ്ട്രീയാന്തരീക്ഷം യുഡിഎഫിന് അനുകൂലമായി മാറിയിരിക്കുകയാണിപ്പോള്‍. എവിടേയും പോകുകയും ആരേയും കാണുകയും ചെയ്യാം. എഐസിസി നേതൃത്വം മുന്‍പൊരിക്കലും ഇത്ര സൂക്ഷ്മമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

 



അതേസമയം ക. സുധാകരന്റെ പ്രസ്താവന സിപിഎം പ്രചരണായുധമായി എടുക്കുകയാണ്. കോണ്‍ഗ്രസിന് വോട്ട് നല്‍കിയാല്‍ അത് ബിജെപിക്ക് വോട്ട് നല്‍കുന്നത് പോലെയാണെന്നാണ് പറയുന്നത്. സുധാകരന്റെ ഇത്തരം പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസിലും എതിരഭിപ്രായമുണ്ട്.

 

"

സുധാകരനായതിനാല്‍ ആരും എതിര്‍ത്ത് പറയില്ല. പറഞ്ഞാല്‍ ഷാനിമോള്‍ ഉസ്മാന്റെ അവസ്ഥ പോലെ പിന്നീട് മാപ്പ് പറയേണ്ടി വരും. അല്ലെങ്കില്‍ സുധാകരന്‍ കലാപമുണ്ടാക്കി അവരെ നാണം കെടുത്തും. തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ സുധാകരന്റെ ബിജെപി പ്രസ്താവന മുസ്ലീം ലീഗിനേയും അമ്പരപ്പിച്ചിട്ടുണ്ട്. എന്തായാലും അതിന്റെ ഫലം ഉടനറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (2 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (3 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (6 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (8 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends