Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരായ യുവതികള്‍ക്കൊപ്പം ഇന്നലെ പുലര്‍ച്ചെ വിഴിഞ്ഞം ആഴിമലയിലെത്തിയ യുവാക്കള്‍ കടലില്‍ വീണ് മരിച്ചു... ഇവര്‍ക്കൊപ്പം കടലില്‍ വീണ യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു

02 MARCH 2021 07:05 AM IST
മലയാളി വാര്‍ത്ത

സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരായ യുവതികള്‍ക്കൊപ്പം ഇന്നലെ പുലര്‍ച്ചെ വിഴിഞ്ഞം ആഴിമലയിലെത്തിയ യുവാക്കള്‍ കടലില്‍ വീണ് മരിച്ചു. ഇവര്‍ക്കൊപ്പം കടലില്‍ വീണ യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു.

പേയാട് കാട്ടുവിള സ്‌കൈലൈന്‍ റോഡ് ഹില്‍വ്യൂഗാര്‍ഡനില്‍ റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസര്‍ പദ്മകുമാറിന്റെയും റിട്ട. അദ്ധ്യാപിക ഗിരിജദേവിയുടെയും മകന്‍ പ്രശാന്ത് പി. കുമാര്‍ (29), ബാലരാമപുരം രാമപുരം നവരാഗില്‍ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ ചന്ദ്രഹാസന്റെയും റീജയുടെയും മകന്‍ അശ്വിന്‍തേജി (29) എന്നിവരാണ് മരിച്ചത്.



സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ കോവളത്തെ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അരുണാചല്‍ പ്രദേശ് സ്വദേശിനികളുമായ രണ്ട് യുവതികള്‍ക്കൊപ്പമാണ് യുവാക്കള്‍ കാറില്‍ ആഴിമലയിലെത്തിയത്.

ആഴിമല ക്ഷേത്രത്തിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് ശേഷം ഇവര്‍ ബീച്ചിലെ പാറക്കെട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ചു. രാവിലെ 6 മണിയോടെ ശക്തമായ തിരിയില്‍പ്പെട്ട് പ്രശാന്തും ഒരു യുവതിയും കടലിലേക്ക് വീണു. തുടര്‍ന്ന് യുവതിയെ അശ്വിനും രണ്ടാമത്തെ യുവതിയും ചേര്‍ന്ന് വലിച്ച് കരയ്ക്ക് കയറ്റി.

 



തുടര്‍ന്ന് തിരയില്‍ അകപ്പെട്ടുപോയ പ്രശാന്തിനെ രക്ഷിക്കാനായി അശ്വിന്‍ കടലിലേക്ക് ചാടുകയായിരുന്നെന്ന് യുവതികള്‍ മൊഴി നല്‍കി. യുവതികളുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരും മത്സ്യതൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

"

തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്മെന്റും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് രാവിലെ 9 ഓടെ പ്രശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാറക്കെട്ടില്‍ കുടുങ്ങിയ നിലയില്‍അശ്വിന്റെ മൃതദേഹം കിട്ടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് വിട്ടുകൊടുക്കും. ഇരുവരും അവിവാഹിതരാണ്.

 



സ്വകാര്യ ടി.വിചാനലിലെ ജീവനക്കാരനാണ് പ്രശാന്ത്. വൈശാഖ്, ശരത് എന്നിവര്‍ സഹോദരങ്ങളാണ്. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ് അശ്വിന്‍. അനുരാഗ് ഏക സഹോദരനാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വിഴിഞ്ഞം സി.ഐ രമേഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends