വയനാട്ടിലെ പ്രധാനമന്ത്രി... കേരളത്തില്‍ കടലില്‍ ചാടിയ രാഹുല്‍ ഗാന്ധി എന്ത് കൊണ്ട് തമിഴ്‌നാട്ടിലെ കടലിലും ചാടില്ല എന്ന ചോദ്യം ശക്തമായി; 12 ബോട്ടുകളുമായി കടല്‍ യാത്രയ്‌ക്കൊരുങ്ങിയ രാഹുല്‍ ഗാന്ധിക്ക് കൂച്ചുവിലങ്ങ്; 5 പേരില്‍ കൂടുതല്‍ യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞ് കളക്ടര്‍ അനുമതി നിഷേധിച്ചു; രാഹുല്‍ജിയുടെ മോഹം കണ്ട് സാക്ഷാല്‍ സ്വാമി വിവേകാനന്ദനും ഞെട്ടിപ്പോയി

തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തവേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക്. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്.
കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഗതി അതല്ലെന്ന് എല്ലാവര്‍ക്കും വ്യക്തം.
രാഹുല്‍ഗാന്ധി കൊച്ചുവെളുപ്പാന്‍ കാലത്ത് കേരള പോലീസിനെ വെട്ടി ആഴക്കടലില്‍ യാത്ര ചെയ്ത് കടലില്‍ ചാടിയിരുന്നു. കൂടാതെ കടലില്‍ ചാടാന്‍ കെ.സി. വേണുഗോപാലിനേയും പ്രതാപനേയും വെല്ലുവിളിച്ചു. ജീവനില്‍ കൊതിയുള്ളതിനാല്‍ ചാടിയില്ലെന്ന് പ്രതാപന്‍ തന്നെ പറഞ്ഞു.
വീണ്ടും നിര്‍ബന്ധിച്ചെങ്കില്‍ ഇരുവര്‍ക്കും ചാടി മരിക്കുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. പറയുന്നത് ഹൈക്കമാന്‍ഡ് രാഹുല്‍ജിയാണ്. പറയുന്നത് കേട്ടില്ലേല്‍ പാര്‍ട്ടിക്ക് പുറത്താകും. ഇങ്ങനെ മറ്റുള്ളവരെ കൂടി കടലില്‍ തള്ളിയിടുന്നത് പ്രേരണ കുറ്റം ചുമത്താന്‍ പറ്റുന്ന കേസാണ്.
കേരളത്തിലെ മത്സ്യ തൊഴിലാളികളെ കയ്യിലെടുത്ത പോലെ തമിഴ്‌നാട്ടിലേയും മത്സ്യതൊഴിലാളികളെ കയ്യിലെടുക്കാന്‍ രാഹുല്‍ ശ്രമിച്ചു. രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ബോട്ട് യാത്ര റദ്ദാക്കി.
രാഹുലിന്റെ മനസില്‍ മറ്റൊരു മോഹമുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് അണികള്‍ അടക്കം പറയുന്നത്. പണ്ട് പഠനകാലത്ത് സ്വാമി വിവേകാനന്ദന്റെ കഥകള്‍ ധാരാളം കേട്ടിരുന്നു. സ്വാമി വിവേകാനന്ദന്‍ കന്യാകുമാരിയിലെത്തി കടലിലൂടെ നടന്നും നീന്തിയുമാണ് കന്യാകുമാരി പാറയില്‍ തപസിരുന്നതെന്ന്.
സ്വാമിക്ക് പറ്റിയാല്‍ തനിക്കെന്ത് കൊണ്ട് പറ്റില്ലെന്ന് രാഹുല്‍ ചിന്തിച്ചു. തൈര് സാദം വൈറലാക്കിയ പോലെ ഇതും വൈറലാക്കണം. നല്ല കഥ രാഹുല്‍ കടലിലൂടെ നടന്നാല്‍ എന്താകും അവസ്ഥ. ഇത് ജില്ലാ ഭരണകൂടം തിരിച്ചറിഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയത്. അതോടെ കോണ്‍ഗ്രസുകാര്‍ക്കും രാഹുലിനും ആശ്വാസം.
ഇന്നലത്തെ ദിനം രാഹുലിന്റേതായിരുന്നു. കേരളത്തില്‍ കടലിലിറങ്ങി ആവേശംകൊള്ളിച്ച രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ ആടിയും പാടിയും പുഷ് അപ് മത്സരത്തില്‍ പങ്കെടുത്തും കുട്ടികളുടെ ഹൃദയവും കീഴടക്കിയത്. കന്യാകുമാരി ജില്ലയിലെ മുളകുമൂട്ടില്‍ സെയ്ന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ച രാഹുല്‍ അവര്‍ക്കൊപ്പം പാട്ടുപാടി, നൃത്തംചെയ്തു. വേദിയില്‍ വിദ്യാര്‍ഥിക്കൊപ്പം പുഷ് അപ് മത്സരത്തിലും പങ്കെടുത്തു.
തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധിയെ പുഷ്അപ് എടുക്കാന്‍ പത്താംക്ലാസുകാരിയാണ് വെല്ലുവിളിച്ചത്. കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ്‌സ് മെട്രിക് സ്‌കൂളിലെ മെറോലിന്‍ ഷെനിഗയാണ് പുഷ്അപ് ചലഞ്ചിന് രാഹുലിനെ ക്ഷണിച്ചത്. ഒട്ടും മടിക്കാതെ ജൂഡോതാരത്തിന്റെ വെല്ലുവിളി രാഹുല്‍ സ്വീകരിച്ചു.
ഒരു മിനിറ്റില്‍ താഴെ 15 പുഷ് അപ് എന്നതായിരുന്നു ചലഞ്ച്. അനായാസം പുഷ്അപ് പൂര്‍ത്തിയാക്കിയ രാഹുല്‍ ഒറ്റക്കൈ കൊണ്ട് പുഷ്അപ് കൂടി എടുത്താണ് അവസാനിപ്പിച്ചത്. മെറോലിനെ അഭിനന്ദിച്ച രാഹുല്‍ കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
കന്യാകുമാരിക്ക് സമീപം അച്ചന്‍കുളത്ത് വഴിയരികിലെ നൊങ്ക് വില്‍ക്കുന്നിടത്ത് ഇറങ്ങി നൊങ്ക് കഴിച്ച അദ്ദേഹം അഗസ്തീശ്വരത്തുള്ള മുന്‍ എം.പി. വസന്തകുമാറിന്റെ സ്മൃതിമണ്ഡപത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
നാഗര്‍കോവില്‍, തക്കല എന്നിവിടങ്ങളിലും സ്വീകരണമുണ്ടായിരുന്നു. കുളച്ചലിലും കരുങ്കലിലും സംസാരിച്ച രാഹുല്‍ വൈകീട്ട് കളിയിക്കാവിളയില്‍ പ്രചാരണം പൂര്‍ത്തിയാക്കി കേരളം വഴി ഡല്‍ഹിയിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha