ബി ജെ പി യും സി പി എമ്മും തമ്മിലുള്ള രഹസ്യധാരണ പരസ്യമായതോടെ തദ്ദേശ തെരഞ്ഞടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന മുസ്ലീം,ഹിന്ദു വോട്ടുകള്‍ മറിയുമെന്ന പേടിയില്‍ സി പി എം

ബി ജെ പി യും സി പി എമ്മും തമ്മിലുള്ള രഹസ്യധാരണ പരസ്യമായതോടെ തദ്ദേശ തെരഞ്ഞടുപ്പില്‍ തങ്ങള്‍ക്ക് ലഭിച്ചിരുന്ന മുസ്ലീം,ഹിന്ദു വോട്ടുകള്‍ മറിയുമെന്ന പേടിയില്‍ സി പി എം.
ബി ജെപിയുമായി സി പി എം ധാരണിയിലെത്തിയെന്ന വാര്‍ത്ത അപ്രതീക്ഷിതമായി പുറത്തറിഞ്ഞത്. ആത്മീയ നേതാവ് ശ്രീ. എം ആണ് സി പി എം - ആര്‍. എസ്. എസ് ധാരണക്ക് മധ്യസ്ഥത വഹിച്ചത് . ഇക്കാര്യം ശ്രീ എം. തന്നെ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് സി പി എം പ്രതിസന്ധിയിലായത്.
കണ്ണൂരിലെ ബി ജെ പി -സി പി എം കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് താന്‍ മധ്യസ്ഥനായതെന്ന് ശ്രീ.എം പറഞ്ഞെങ്കിലും അടുത്ത ദിവസമാണ് അദ്ദേഹത്തിന് നാലര ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചത്.
കണ്ണൂരില്‍ ഇപ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നില്ല. അത് അവസാനിപ്പിച്ചതില്‍ ശ്രീ എം നുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. എന്നാല്‍ എന്നോ നടന്ന ഒരു ചര്‍ച്ചക്ക് നാലര ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിപരമാണ്. ഇവിടെയാണ് ബി ജെ പി - സിപിഎം ധാരണ വ്യക്തമാകുന്നത്.
കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കുകയായിരുന്നു ലക്ഷ്യമെന്ന് ശ്രീ എം. പറഞ്ഞു. രണ്ട് യോഗങ്ങളാണ് നടത്തിയത്. തിരുവനന്തപുരത്തും കണ്ണൂരും. രണ്ട് യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. മറ്റ് സി.പി.എം. നേതാക്കളും ആര്‍.എസ്.എസ്. നേതാവ് ഗോപാലന്‍കുട്ടി മാഷും ഇതര നേതാക്കളും പങ്കെടുത്തു.
സി പി എമ്മില്‍ നിന്ന് പങ്കെടുത്ത ഒരാള്‍ പി. ജയരാജനാണ്. ആര്‍. എസ്. എസ് നേതാക്കള്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല . കേരള സമൂഹത്തിന്റെ നന്മയ്ക്കായി ചെയ്ത ഈ നടപടിയില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നില്ലെന്ന് ശ്രീ എം പറഞ്ഞു. എന്നാല്‍ ഇതില്‍ എത്ര ആത്മാര്‍ത്ഥതയുണ്ടെന്നറിയില്ല.
കണ്ണൂരിലെ രാഷ്ട്രീയ കൊപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടത് നരേന്ദ്രമോദിയുടെ ആവശ്യമായിരുന്നു. പിണറായി മുഖ്യമന്ത്രിയായി ആദ്യവട്ടം മോദിയെ കണ്ടപ്പോള്‍ അദ്ദേഹം മുന്നോട്ടു വച്ച ആവശ്യമായിരുന്നു ഇത്. ലോക് നാഥ് ബഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയാക്കണമെന്ന നിര്‍ദ്ദേശവും മോദി മുന്നോട്ടു വച്ചു. മോദിയുടെ ആവശ്യ പ്രകാരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ തന്നെ വീണ്ടും സി പി എമ്മുകാര്‍ ബിജെപിക്കാരെയും തിരിച്ചും കൊന്നു.
അതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഇങ്ങനെയാണ് പി.ജയരാജനുമായി പിണറായി തെറ്റിയത്. തുടര്‍ന്നാണ് പി.ജയരാജനെ കൂടെ വിളിച്ച് ശ്രീ എം ചര്‍ച്ച നടത്തിയത്. സി പി എം- ആര്‍ എസ് എസ് ചര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചത് മോഹന്‍ ഭഗവത് ആണ്. ഇതിന് ശ്രീ എം ന് കരുത്തായത് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറുമായുള്ള ബന്ധമാണ്.
ഓര്‍ഗനൈസറുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ശ്രീ എം. പറഞ്ഞു. മലയാളി ബാലശങ്കറിനെ അറിയാമായിരുന്നുവെന്ന് ശ്രീ എം പറഞ്ഞു. അദ്ദേഹം വഴി ഓര്‍ഗനൈസര്‍ പത്രാധിപര്‍ മല്‍ക്കാനിയെയും പരിചയപ്പെട്ടു. ഇടയ്ക്ക ്ചില ലേഖനങ്ങള്‍ ഓര്‍ഗനൈസറില്‍ എഴുതിയിരുന്നു. സി.പി.എമ്മിലും ആര്‍.എസ്.എസിലും പരിചയക്കാരുളളതുകൊണ്ടാണ് സമാധാന ശ്രമം നടത്താമെന്ന് വിചാരിച്ചത്.
ഒരു മാസം മുമ്പാണ് ശ്രീ എം ഭൂമിക്ക് വേണ്ടി അപേക്ഷ നല്‍കിയത്. അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകരാണ് മുഖ്യന്ത്രിക്ക് അപേക്ഷ നല്‍കിയത്. ശ്രീ എം ജനിച്ചു വളര്‍ന്നത് തിരുവനന്തപുരത്താണ്. ആന്ധ്രയിലെ മദനപ്പള്ളിയിലും ഡല്‍ഹിയിലും യോഗ കേന്ദ്രങ്ങളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഒരു യോഗ കേന്ദ്രം വേണമെന്ന ചിന്തയാണ് ഈ അപേക്ഷ നല്‍കാന്‍ കാരണം.
ശ്രീ എമ്മിന്റെ അഭിമുഖം പുറത്തു വന്നതോടെയാണ് ആര്‍ എസ് എസ് -സി പി എം ബന്ധം മറനീക്കി പുറത്തു വന്നത്. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണത്തിന്റെ പിന്‍ ബലത്തിലാണ് ഇത്രയും നാളും സി പി എം ഇലക്ഷനില്‍ വെന്നി കൊടി പാറിച്ചിരുന്നത്. മുസ്ലീം, ക്രൈസ്തവ വോട്ടുകള്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ സമാഹരിച്ചതും ഇതേ തന്ത്രം ഉപയോഗിച്ചാണ്. ഇതാണ് ഇപ്പോള്‍ പൊളിഞ്ഞത്.
സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ മുക്കിയതിന് പിന്നിലും സി പി എം - ആര്‍ എസ് എസ് രഹസ്യ ധാരണയുണ്ടെന്ന ആരോപണം ശക്തമാണ്. മോഹന്‍ ഭഗവതുമായി പിണറായിക്കുള്ള ബന്ധം അതി ശക്തമാണ്. ഭഗവത് പറഞ്ഞാല്‍ മോദി എല്ലാം കേട്ടിരിക്കും.
വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ യു ഡി എഫിന് അനുകൂലമായി മുസ്ലീം, ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കപ്പെട്ടാന്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ തന്നെ ധാരാളമാണ്. ഇതിനെ യു ഡി എഫ് നേതാക്കള്‍ എങ്ങനെ ഉപയോഗിക്കും എന്നത് അനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നേറുക.
"
https://www.facebook.com/Malayalivartha

























