പിണറായിയുടെ മാനേജ്‌മെന്റ് നമിച്ചു:ലൈഫിലും രക്ഷപ്പെട്ടു ... മുഖ്യമന്ത്രി പിണറായി വിജയന്റെ മാനേജ്‌മെന്റിന് മുന്നില്‍ വീണ്ടും അടിയറവ് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മാനേജ്‌മെന്റിന് മുന്നില്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍ അടിയറവ് പറഞ്ഞു. അങ്ങനെ ലൈഫ് മിഷന്‍ അഴിമതിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തലയില്‍ സി ബി ഐ കെട്ടി വച്ചു.
ഭരണനേതൃത്വത്തിനോ രാഷ്ട്രീയ നേതൃത്വത്തിനോ അഴിമതിയില്‍ ഒരു പങ്കുമില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് സി ബി ഐ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. ഇതിനാണ് സിബിഐ സുപ്രീംകോടതിയില്‍ മറുപടി നല്‍കിയത്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുന്നു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നും വെളിപ്പെടുത്തി. ഇതിലും രാഷ്ട്രീയക്കാരെ ഒഴിവാക്കി. രാഷ്ട്രീയക്കാരുടെ സഹായമില്ലാതെ എങ്ങനെയാണ് ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയതെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടില്ല.
ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതു കൊണ്ട് ഒരു പദധതി തന്നെ വേണ്ടെന്നു വയ്ക്കണമെന്ന് ഒരിക്കലും സുപ്രീം കോടതി ആവശ്യപ്പെടില്ല. സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നതു പോലെ ഇതില്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്ന് നിയമവിദഗ്ദര്‍ പറയുന്നു.
അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണം. എന്നാല്‍ ഒരു ജനകീയ പദധതിയെ തന്നെ അവതാളത്തിലാക്കുന്നത് ശരിയാണോ എന്ന ചോദ്യം തീര്‍ച്ചയായും സുപ്രീം കോടതി ഉന്നയിക്കും. കാരണം വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി മൃതാവസ്ഥയിലാണ്. പദ്ധതിക്ക് തടസ്സമുണ്ടാകാതിരുന്നെങ്കില്‍ നൂറുകണക്കിനാളുകള്‍ക്ക് പ്രയോജനം ഉണ്ടായേനെ.
വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകള്‍ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കൈകൂലി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുവരെ ലഭിച്ചു. അതിനാല്‍ അന്വേഷണം തുടരണമെന്നാണ് സി ബി ഐയുടെ വാദം.
അതേസമയം ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം. കേസില്‍ ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈപ്പന്റെ വാദം സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി കാരണം പദ്ധതികള്‍ അവതാളത്തിലാകുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാറുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥര്‍ എന്തു തന്നെ ചെയ്താലും നടപടിയില്ല എന്നതാണ് കേരളത്തിന്റെ പ്രത്യേകത.
അതില്‍ നിന്ന് തന്നെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം വ്യക്തമാണ്. എന്തു ചെയ്താലും വിഷയമല്ല എന്നതാണ് കേരളത്തിന്റെ പ്രത്യേകത. സി ബി ഐയല്ല ആരു വന്നാലും ഇതായിരിക്കും അവസ്ഥ.
ലൈഫ് മിഷന്‍ അഴിമതി സന്തോഷ് ഈ പ്പന്റെ തലയില്‍ കെട്ടി വച്ച് അധികം വൈകാതെ സി ബി ഐ തലയൂരും. ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കി എന്ന് ഈപ്പന്‍ പറഞ്ഞാല്‍ മാത്രമേ നടപടിക്ക് സാധ്യതയുള്ളു. അക്കാര്യം ഈപ്പന്‍ മിണ്ടാതിരുന്നാല്‍ പുറം ലോകം അറിയില്ല.
"
https://www.facebook.com/Malayalivartha