Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

പുല്ലു തിന്നാൻ കയറി പോത്തിനെ കൊന്ന് കെട്ടിത്തൂക്കി: മണർകാട്ട് മിണ്ടാപ്രാണിയോട് മനുഷ്യന്റെ ക്രൂരത; റബർ തോട്ടത്തിൽ കൊന്ന് കെട്ടിത്തൂക്കിയത് ഒരു വയസായ പോത്തിനെ

02 MARCH 2021 01:20 PM IST
മലയാളി വാര്‍ത്ത

പുല്ലു തിന്നാൻ റബർ തോട്ടത്തിൽ കയറിയ ഒരു വയസുള്ള പോത്തിനെ കൊന്ന് റബറിൽകെട്ടിത്തൂക്കിയതായി പരാതി. കോട്ടയം മണർകാട് മാലത്തിന് സമീപം ഇന്നലെ രാത്രിയിലായിരുന്നു പൊത്തിനോട് ക്രൂരത നടന്നത്. ഒരു വയസ് പ്രായമുള്ള പോത്തിനെ മരത്തിൽക്കെട്ടിയിട്ട് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണം ഉയർന്നതോടെ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മാലം മൂലേക്കുളത്തിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പോത്തിനെയാണ് അരീപ്പറമ്പ് തുരുത്തേൽ ഭാഗത്തെ റബർ തോട്ടത്തിൽ റബർ മരത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്. തീറ്റ തിന്നാൻ തോട്ടത്തിൽ കയറിയ ഒരു വയസായ പോത്ത് കിടാവിനെ റബർ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. .   പോത്തിന്റെ ഉടമയായ രാജു തീറ്റ തിന്നാൻ കെട്ടിയ സ്ഥലത്തു നിന്നും പോത്ത് അഴിഞ്ഞു പോകുകയായിരുന്നു. തുടർന്നു, ഇവർ അന്വേഷിച്ച് നടക്കുന്നതിനിടെ മാലം അരീപ്പറമ്പ് തുരുത്തേൽഭാഗത്തെ റബർ തോട്ടത്തിലാണ് പോത്തിനെ കണ്ടെത്തിയത്. റബർ മരത്തിന്റെ ശിഖരത്തിലൂടെ കുടുക്കിട്ട ശേഷം മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ കഴുത്തിൽ കുരുക്കിട്ട് തൂക്കിയ നിലയിലാണ് പോത്തിന്റെ മൃതദേഹം കണ്ടെത്തിയത്.    റബ്ബർ മരത്തിന്റെ ഉയരമുള്ള ശിഖരത്തിൽ കയർ ഇട്ടു പോത്തു കിടാവിന്റെ മൂക്കു കയറിലെയും കഴുത്തിലെയും കയറുമായി ചേർത്ത് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കയർ കുരുങ്ങി ശ്വാസം നിലച്ചാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനം. പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.   വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പൊലീസ് സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തി. ചത്ത പോത്തിന്റെ ശരീരത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (6 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (7 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (9 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (10 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (12 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (12 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (12 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (14 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (14 hours ago)

Malayali Vartha Recommends