വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പണം തട്ടാൻ ശ്രമം ; യുവാവ് പോലീസിന്റെ പിടിയിലായി

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസിന്റെ പിടിയിലായി. പീഡിപ്പിക്കുക മാത്രമല്ല പീഡനദൃശ്യം കാട്ടി പണം തട്ടാനും ശ്രമം നടത്തിയിരുന്നു ഈ യുവാവ്. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസിന്റെ പിടിയില്‍.
മാമ്മൂട് വെളിയം പുളിയ്ക്കല്‍ ലിജോ സേവ്യറാണ് (24) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. നഗരത്തിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുക്കള്‍ക്കും സുഹൃത്തുക്കും നല്‍കുമെന്ന് പറഞ്ഞ് ലിജോ പണം ആവശ്യപ്പെട്ടിരുന്നു. വിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതോടെ പ്രതി ബാംഗ്ലൂരിലേക്ക് കടന്നു.
ബാംഗ്ലൂര്‍ പോലീസിന്റെ സഹായത്തോടെ ചങ്ങനാശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലാണ് ലിജോയെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha