ലോകത്ത് മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരവാദത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍...ശോഭയുടെ ഘര്‍വാപ്പസി സുരേന്ദ്രന്‍ വെട്ടിയത് വെറുതെയല്ല...

വി. മുരളീധരനും, കെ. സുരേന്ദ്രനും അയയുന്ന മട്ടില്ല. ഏത് ശോഭയല്ല ഇനി സാക്ഷാല്‍ മോദി വന്ന് കശ്മീരിലെ ബി.ജെ.പി പിഡിപി ബാന്ധവം പോലെ ഇവിടെയും ആകാമെന്നും പറഞ്ഞാലും സമ്മതിക്കുന്ന മട്ടില്ല. മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത സംഭവത്തില്‍ ശോഭാ സുരേന്ദ്രനും സുരേന്ദ്രനും നേര്‍ക്കുനേര്‍ വന്നത് വെറുതെയല്ല.
ശോഭയുടെ നിലപാടിനോട് കടക്ക് പുറത്ത് പറയുക മാത്രമല്ല ഇപ്പോഴിതാ ക്രിസ്ത്യാനികളോടും ഹിന്ദുക്കളോടും പരസ്യമായി പലതും പറഞ്ഞിരിക്കുകയാണ് നേതാക്കന്‍മാര്‍. അതും ലൗജിഹാദില്‍ ബി.ജെ.പി നിലപാടില്‍ കുരുപൊട്ടുന്നവരോട് ഹിന്ദുക്കള്‍ക്ക് മാത്രമല്ല ക്രിസ്ത്യാനികള്‍ക്കുനേരെയുള്ള ആഗോളഭീകരത ഓര്‍മിപ്പിച്ചുമാണ് സുരേന്ദ്രപ്രവേശം.
എന്തായാലും കേരളം ഒരു പാട് മാറി മാറി എന്ന് നമുക്ക് വെറുതെ പറയാം. കാരണം ജാതി മത കാര്‍ഡിറക്കിയുള്ള കളി തന്നെയാണ് എവിടെ നോക്കിയാലും. എന്തിന് ലൗജിഹാദില്‍ ക്രിസ്ത്യാനികളുടെ ആശങ്കകള്‍ പലപ്പോഴായി ഉയര്‍ന്നുവന്നതിനെ പരോക്ഷമായി എടുത്തുയര്‍ത്തി കൊണ്ട് തന്നെയാണ് പുതിയ നിലപാടും നേതാക്കന്‍മാര്‍ പങ്കുവച്ചിരിക്കുന്നത്.
ലോകത്ത് മാനവികത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഭീകരവാദത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ച് നേരിടണമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
മതനിന്ദയുടെ പേരില്‍ അദ്ധ്യാപകന്റെ കൈവെട്ടിയത് ആഗോള ഭീകരതയുടെ പ്രകടമായ ഉദ്ദാഹരണമാണെന്നും വിജയയാത്രയ്ക്കിടെ സുരേന്ദ്രന്‍ ഓര്‍മിച്ചത് പലതും മനസില്‍ കണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കൃത്യമായി മനസിലായിരിക്കുന്നു. അതിനുള്ള കാരണങ്ങളും അക്കമിട്ട് നിരത്തുന്നുണ്ട്.
വികസന മുരടിപ്പും അഴിമതിയും മറയ്ക്കാനാണ് ഭരണ-പ്രതിപക്ഷം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തെ എല്ലാ മേഖലയിലും പൂര്‍ണമായും തകര്‍ക്കാന്‍ കഴിഞ്ഞതാണ് ഇരു മുന്നണികളുടെയും നേട്ടം. എന്നാല്‍ കേരളത്തെ ചേര്‍ത്ത് നിര്‍ത്താനാണ് നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്.
കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അപ്പോള്‍ കേരളത്തിലെ ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ആഗോള ഭീകരവാദത്തിനെതിരെയും പോരാടാന്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആഹ്വാനം ചെയ്യുന്ന് ബി.ജെ.പി നേതാക്കള്‍ ലീഗല്ല ഇനി ഏത് വമ്പന്‍ വന്നാലും വേണ്ട എന്ന നിലപാട് തന്നെയാണ്.
അതേസമയം ദേശീയതയോട് ചേര്‍ന്നു നില്‍ക്കുന്ന എല്ലാ മുസ്ലിങ്ങളെയും ബി.ജെ.പി പലപ്പോഴായി സ്വാഗതം ചെയ്യുന്നുണ്ട്. ഏ.പി അബ്ദുള്ളക്കുട്ടിയില്‍ തുടങ്ങി അങ്ങനെ നിരവധി പേര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ട് എന്നതും കഴിഞ്ഞ തദ്ദേശശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് അടക്കം ബി.ജെ.പി മുസ്ലിം സ്ഥാനാര്‍ഥികളെ ഇറക്കി അതും വനിതകളെ എന്നതും സംസ്ഥാനം കണ്ടതാണ്.
അതായത് പറഞ്ഞുവരുന്നത് ഇത്രമാത്രം ലൗജിഹാദ് എന്ന ആശങ്ക സഭാ അധ്യക്ഷന്മാരും നേതാക്കന്‍മാരുമൊക്കെ പലപ്പോഴായി ഉയര്‍ത്തിയത് അങ്ങനെ തന്ന നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് മോഡല്‍ നടപ്പാക്കും എന്ന ആഹ്വാനത്തിന് പിന്നാലെ ആഗോള ഭീകരതയ്‌ക്കെതിരെ ഒരു വോട്ട് എന്ന മുദ്രവാക്യം കൂടി കടന്നുവന്നിരിക്കുകയാണ്.
എന്തായാലും എറണാകുളം ജില്ലയില്‍ മാത്രം ന്യൂനപക്ഷങ്ങളടക്കം ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. അഴിമതിക്കെതിരായ ശക്തമായ പോരാട്ടമാണ് ജനങ്ങളെ ബിജെപിയിലെത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറയുമ്പോള്‍ അതിന് പല വ്യാഖ്യാനങ്ങളും ഒരു പക്ഷെ ഭാവിയില്‍ എഴുതി ചേര്‍ത്തേക്കാം.
https://www.facebook.com/Malayalivartha