ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടും; അയോധ്യയിലെ രാമക്ഷേത്രത്തില്‍ വാക്കുപാലിച്ചത് പോലെ ശബരിമലയിലും ബിജെപി നീതി നടപ്പാക്കുമെന്ന് സ്മൃതി ഇറാനി

അയോധ്യയിലെ രാമക്ഷേത്രത്തില്‍ വാക്കുപാലിച്ചത് പോലെ ശബരിമലയിലും ബിജെപി നീതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയ്ക്ക് കോട്ടയത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടും. ഇതിനായി ഏതറ്റംവരെയും പോകാന്‍ തയാറാണ്. രാമക്ഷേത്രത്തില്‍ വാക്കുപാലിച്ചത് പോലെ ഇതും പാലിക്കുമെന്നും സ്മൃതി പറഞ്ഞു. പിഎസ്സി സിപിഎമ്മിന്റെ പാര്‍ട്ടി സര്‍വീസ് കമ്മീഷനായി മാറിയെന്നും സ്മൃതി വിമര്‍ശനം നടത്തി.
https://www.facebook.com/Malayalivartha

























