വാടക വീട് കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തി; യുവതിയുടെ പരാതിയിൽ മുന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്‌ടർക്കെതിരെ കേസ്

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറും നാഷനല്‍ ബുക്ക് ട്രസ്റ്റില്‍ അസി. എഡിറ്ററുമായ റൂബിന്‍ ഡിക്രൂസിനെതിരേ ലൈംഗികാരോപണം. ഡല്‍ഹിയില്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായെന്നു പരാതി നല്‍കിയത്. 2020 ഒക്‌ടോബര്‍ രണ്ടിന് ഡല്‍ഹിയില്‍ വച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന് കാണിച്ച് 2021 ഫെബ്രുവരി 21ന് ഡല്‍ഹി വസന്ത് കുഞ്ച് പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ഡല്‍ഹിയില്‍ വാടക വീട് കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി റൂബിന്‍ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പരാതിക്കാരി ഫേസ്ബുക്കിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha

























