വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു

വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കും.
ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണക്കുറ്റത്തിന്മേല്‍ നടപടി നേരിടുന്നവര്‍ക്കും കുടിശ്ശിക തീര്‍പ്പാക്കാനാവില്ല.
ഗാര്‍ഹിക ഉപഭോക്താക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ നല്‍കണം. വ്യാവസായിക ഉപഭോക്താക്കളുടെ അപേക്ഷ തിരുവനന്തപുരം വൈദ്യുതിഭവനിലെ റവന്യൂ സ്‌പെഷ്യല്‍ ഓഫീസര്‍ക്കും നല്‍കാം. അപേക്ഷ 25 വരെ സ്വീകരിക്കും.
രണ്ടുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനുപകരം 6.61 ശതമാനം പലിശ നല്‍കിയാല്‍ മതി. അഞ്ചുമുതല്‍ 15 വര്‍ഷംവരെ ആറുശതമാനം.
15 കൊല്ലത്തിനുമേലുള്ള കുടിശ്ശികയ്ക്ക് നാലുശതമാനം മതി.കുടിശ്ശികയായ വൈദ്യുതിനിരക്കും പലിശയുംകൂടി ഒറ്റത്തവണ അടയ്ക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പലിശയിന്മേല്‍ രണ്ടുശതമാനംകൂടി ഇളവനുവദിക്കും.
https://www.facebook.com/Malayalivartha

























