Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

സുരേന്ദ്രന് അഞ്ചിടങ്ങള്‍... ശബരിമല വിവാദത്തില്‍ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കുമെന്നു പറഞ്ഞ ബി.ജെ.പി.തന്നെയാണ് ഇക്കാര്യവും പറയുന്നത്; അമേഠിയില്‍നിന്നു കേരളത്തിലേക്ക് ഓടിയൊളിച്ച രാഹുല്‍ഗാന്ധി കേരളത്തിലും പരാജിതനാകും

03 MARCH 2021 09:44 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പു ജാഥകളുടെ ആദ്യനാളുകളില്‍ കോണ്‍ഗ്രസ് ശബരിമല വിഷയം കൊണ്ടുവന്നെങ്കിലും ആഴക്കടലും ഉദ്യോഗാര്‍ത്ഥികളുടെ സമരവും ഒക്കെയായപ്പോള്‍ ഒന്നും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സാക്ഷാല്‍ സ്മൃതി ഇറാനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറയുന്നത്. അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കുമെന്നു പറഞ്ഞ ബി.ജെ.പി.തന്നെയാണ് ഇക്കാര്യവും പറയുന്നതെന്നും ജനങ്ങള്‍ അതു വിശ്വസിക്കുമെന്നും അവര്‍ പറഞ്ഞു.

 



ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ കോട്ടയം ജില്ലയിലെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ആഴക്കടല്‍ മത്സ്യബന്ധനത്തിന്റെ പേരില്‍ 5,000 കോടിയുടെ അഴിമതി നടത്തിയത് ആരാണ്? പാര്‍ട്ടിക്കാരോ മന്ത്രിമാരോ ഉദ്യോഗസ്ഥരോ? തന്റെ ഓഫീസില്‍ നടന്ന സ്വര്‍ണക്കടത്തിനെപ്പറ്റിയും കരാറുകളെപ്പറ്റിയും മുഖ്യമന്ത്രിക്ക് അറിയില്ല. ഇങ്ങനെയുള്ള ഒരു മുഖ്യമന്ത്രിയെ എന്തിനു ജയിപ്പിക്കണം? ബി.ജെ.പി. കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍മാത്രമേ കൊലപാതക രാഷ്ട്രീയം അവസാനിക്കൂ. അമേഠിയില്‍നിന്നു കേരളത്തിലേക്ക് ഓടിയൊളിച്ച രാഹുല്‍ഗാന്ധി കേരളത്തിലും പരാജിതനാകും



ഗുജറാത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുകഴിഞ്ഞു. എല്ലാ സ്ഥലത്തും പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ നേതാവാണോ കേരളത്തില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുക? ഇന്ത്യയില്‍ മത്സ്യബന്ധനത്തിന് ഒരു വകുപ്പുണ്ടാക്കുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍, നരേന്ദ്രമോദി ഫിഷറീസ് വകുപ്പുണ്ടാക്കിയിട്ടുണ്ട്, അതിനു മന്ത്രിയെയും വച്ചിട്ടുണ്ട്.

കേരളത്തിലെ ബി.ജെ.പിയുടെ ശക്തി മുന്നൂറോളം പ്രവര്‍ത്തകരുടെ ബലിദാനമാണ്. വിജയയാത്രയുടെ ഭാഗമായതില്‍ സന്തോഷിക്കുന്നു. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം ഹൃദയംകവരുന്നു. കേരളത്തില്‍ അഴിമതിയുടെയും കുറ്റകൃത്യത്തിന്റെയും കാര്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും പരസ്പര സഹായ മുന്നണികളാണെന്നും സ്മൃതി ഇറാനി പറഞ്ഞു.



അതേസമയം സംസ്ഥാനത്തെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും പുരോഗമിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനായി പാര്‍ട്ടി അഞ്ച് മണ്ഡലങ്ങളാണ് പരിഗണിക്കുന്നത്. വി. മുരളീധരന്‍ പിന്മാറുന്ന സാഹചര്യത്തില്‍ കഴക്കൂട്ടത്ത് പ്രഥമ പരിഗണനയുണ്ട്. ശോഭാ സുരേന്ദ്രന്‍, സുരേഷ് ഗോപി, ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ ജനവിധി തേടണമെന്നും നേതൃത്വം പറയുന്നു.

ഈ മാസം അഞ്ചാം തിയതിക്കകം ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കും. 12 ാം തിയതി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉണ്ടാകും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്കാണ് നിലവില്‍ അവസാനമായിരിക്കുന്നത്. കെ. സുരേന്ദ്രന്‍ മത്സരിക്കുമെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. അഞ്ച് മണ്ഡലങ്ങളാണ് കെ. സുരേന്ദ്രന് വേണ്ടി പാര്‍ട്ടി പരിഗണിക്കുന്നത്. ഇതില്‍ കഴക്കൂട്ടം മണ്ഡലത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരുന്നു.



മണ്ഡലത്തിന് കേരളത്തില്‍ നിന്നും ഒന്നും ലഭിച്ചില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പുരോഗതിയുണ്ടെന്നു പറയുന്ന ഏത് മണ്ഡലമാണ് കേരളത്തില്‍ ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പിണറായി വിജയന്റെ ധര്‍മ്മടത്തും ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലും രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും കാര്യമായ ഒരു വികസനവും നടക്കുന്നില്ല. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. ഒ രാജഗോപാല്‍ ഒന്നാം തരം വികസനമാണ് നേമത്ത് നടത്തിയത്. കേരളത്തില്‍ നിന്നും ഒരു കാശും കിട്ടിയില്ലെന്നും കേന്ദ്രത്തിന്റെയും മറ്റ് ഏജന്‍സികളുടേയും സഹായത്തോടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (5 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends