ചര്‍ച്ചകള്‍ മാറിമറിയുമ്പോള്‍... തുടര്‍ഭരണം എന്ന പിണറായിയുടെ സുന്ദര സ്വപ്നത്തെ പി. ജയരാജന്‍ തകര്‍ത്തെറിയുമോ? ശ്രീ എം വിഷയത്തില്‍ ആര്‍ എസ് എസ് സി പി എം ചര്‍ച്ച നടന്നതായി സമ്മതിച്ചതോടെ പി. ജയരാജന്‍ പിണറായിയുടെ മോഹത്തിന്റെ കടയ്ക്കലാണ് കത്തിവച്ചിരിക്കുന്നത്

കണ്ണൂരില്‍ നിന്ന് തന്നെ കെട്ടുകെട്ടിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളെ തകര്‍ത്തെറിയുന്നതിന്റെ ഭാഗമായാണ് പി ജയരാജന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട് പിണറായിയെ പ്രതിസന്ധിയിലാക്കിയത്.
ആത്മീയാചാര്യന്‍ ശ്രീ. എം, പിണറായി വിജയന് നിര്‍മ്മിച്ച് നല്‍കിയ ബി. ജെ. പി പാലമാണോ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ ഒതുക്കാന്‍ സഹായകരമായത് ? വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചരണായുധമായിരിക്കും ഇത്. ഇതിന് കണ്ണൂരിലെ ഒരു വിഭാഗം സി പി എം നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. പി. ജയരാജന്റെ പിന്തുണ ഇവര്‍ക്കുണ്ടെന്നാണ് പറയപ്പെടുന്നത്.
യോഗാചാര്യന്‍ ശ്രി എമ്മിന് സര്‍ക്കാര്‍ ഭൂമി ദ്രുതഗതിയില്‍ കൊടുത്തതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടത് ഇതിന്റെ തുടക്കമെന്നോണമാണ്. സിപിഎംബിജെപി ധാരണ എന്ന ആരോപണം സാധൂകരിക്കാന്‍ കോണ്‍ഗ്രസ്സിന് വീണു കിട്ടിയ ആയുധമാണ് ഇത്.
ധാരണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീ എമ്മിന് യോഗാ സെന്റര്‍ തുടങ്ങാന്‍ തിരുവനന്തപുരം നഗരത്തില്‍ നാലേക്കര്‍ ഭൂമി പിണറായി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതാണ് വിവാദങ്ങളുടെ തുടക്കം.
2019ല്‍ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് സിപിഎം നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം ശ്രീ എം തന്നെയാണ് പരസ്യമാക്കിയത്. അക്കാര്യം എം.വി.ഗോവിന്ദന്‍ സമ്മതിക്കുക കൂടി ചെയ്തതോടെ സി പി എം പ്രതിസന്ധിയിലായി. സിപിഎമ്മിനും ആര്‍എസ്എസിനും ഇടയിലെ പാലമായ ശ്രീ എമ്മിനെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ഭൂമി നല്‍കിയത് എന്നാണ് ഉയര്‍ന്നുവന്ന വിവാദം.
എന്നാല്‍ ഇതിന് പിന്നാലെ ആര്‍എസ്എസുമായുള്ള ചര്‍ച്ചയില്‍ ശ്രീ എം ഇടനില നിന്നില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദന്‍ രംഗത്തെത്തിയത്.
സി പി എമ്മിനെ എക്കാലവും പ്രതിസന്ധിയിലാക്കിയിട്ടുള്ള പി. ജയരാജന്‍ എംവി ഗോവിന്ദനെ തള്ളി രംഗത്തെത്തിയതോടെ സര്‍ക്കാരും സി പി എമ്മും കൂടുതല്‍ പ്രതിസന്ധിയിലായി. തിരുവനന്തപുരത്തും കണ്ണൂരുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ രണ്ടുതവണ ചര്‍ച്ച നടന്നെന്നാണ് പി. ജയരാജന്‍ വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടി മാസ്റ്ററും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സമാധാന ചര്‍ച്ചയെ രഹസ്യ ബാന്ധവമായി ചിത്രീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടയാണെന്നും ചര്‍ച്ച നടന്നെന്നകാര്യം പാര്‍ട്ടി ഒളിച്ചുവയ്‌ക്കേണ്ടതില്ല എന്നുമാണ് ജയരാജന്റെ നലപാട്.
ജയരാജന്റെ നീക്കങ്ങള്‍ വ്യക്തമാണ്. നിയമസഭാ തെരഞ്ഞടുപിലേക്കുള്ള സി പി എമ്മിന്റെ സാധ്യതാ പട്ടികയില്‍ തന്റെ പേരില്ലെന്ന് കഴിഞ്ഞ ദിവസമാണ് പി. ജയരാജന്‍ മനസിലാക്കിയത്. മട്ടന്നൂരിലാണ് അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ പിണറായി വിജയന്‍ ഇടപെട്ട് മട്ടന്നൂര്‍ സീറ്റ് കെ.കെ. ഷൈലജക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതാണ് പി. ജയരാജനെ ചൊടിപിച്ചത്. തനിക്ക് ഇത്തവണയും സീറ്റ് കിട്ടില്ലെന്ന് ജയരാജന്‍ മനസിലാക്കി കഴിഞ്ഞു.
കഴിഞ്ഞ പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ തനിക്ക് ഇതേ പാരയാണ് പിണറായി പണിതതെന്ന് പി ജയരാജനറിയാം. വടകര നിര്‍ത്തി തോല്‍പ്പിക്കുകയും പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം തന്നില്‍ നിന്നും തട്ടിത്തെറിപ്പിക്കുകയും ചെയ്തത് പിണറായിയാണെന്ന് പി. ജയരാജനറിയാം. ഇക്കുറിയും തന്നെ പ്രതിസന്ധിയിലാക്കിയാല്‍ തുടര്‍ ഭരണം എന്ന മോഹത്തെ തീര്‍ച്ചയായും പി. ജയരാജന്‍ തല്ലിക്കെടുത്തും. ബി ജെ പി , സി പി എമ്മിനൊപ്പമാണെന്ന് തെളിഞ്ഞാല്‍ മുസ്ലീം,ക്രിസ്ത്യന്‍ വോട്ടുകള്‍ യു ഡി എഫിന് സമാഹരിക്കുമെന്ന് ജയരാജന് നന്നായറിയാം.
https://www.facebook.com/Malayalivartha