ഇങ്ങനെയൊരു സര്‍ക്കാര്‍ ലോകത്താദ്യമായാണ്.... അമ്പടി മനമേ; ബിജുവിന്റെ ചേലേ...

മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ ഒടുവില്‍ മുഖ്യധാരാ പത്രങ്ങള്‍ ശരി വച്ചു. ബിജു രമേശിന്റെ വീടും കിഴക്കേകോട്ടയിലെ ബിസിനസ് സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയില്‍. അതും രാജാവിന്റെ കാലത്ത് നിര്‍മ്മിച്ച ഓടയുടെ പുറത്ത്. ഇത് കണ്ടെത്തിയതിനാണ് തിരുവനന്തപുരം കളക്ടറായിരുന്ന ബിജു പ്രഭാകരന് വകുപ്പുമന്ത്രി ഗൃഹസ്ഥാശ്രമം വിധിച്ചത്. ബിജു രമേശിനെ തൊട്ടാല്‍ ഇങ്ങനെയിരിക്കും എന്ന പാഠം സര്‍വലോക മലയാളികളും മനസിലാക്കിയിരിക്കുക. പ്രത്യേകിച്ച് ധനമന്ത്രി കെ എം മാണി.
മന്ത്രി കെ എം മാണിയെ വെള്ളം കുടിപ്പിച്ച ബാര്‍ ഉടമ ബിജുരമേശിന്റെ തല കൊയ്യും എന്നൊക്കെയാണ് നാട്ടുകാര്‍ പറഞ്ഞത്. തല കൊയ്തില്ലെന്ന് മാത്രമല്ല തലയിലൊരു തൊപ്പിയും വച്ചു കൊടുത്തു നമ്മുടെ സര്‍ക്കാര്‍.
പ്രമുഖനായ ഒരു മന്ത്രി കേരളത്തില്‍ പൊതു മരാമത്ത് മന്ത്രിയായിരുന്ന കാലത്ത് സമ്പാദിച്ച സ്വത്താണ് കിഴക്കേകോട്ടയിലെ പ്രമാണിമാരുടെ ഉടമസ്ഥതയിലുള്ളത്. ഇതെല്ലാം സര്‍ക്കാര്‍ ഭൂമിയാണ്. കബളിപ്പിച്ചും കളിപ്പിച്ചും നേടിയെടുത്തതാണ് സ്വത്തുക്കള്‍.
ബിജു പ്രഭാകറെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് വകുപ്പുമന്തിയാണ്. രാജധാനിക്ക് മുമ്പില്‍ ഓപ്പറേഷന്‍ അനന്ത എത്തിയതോടെ സംഗതി നിലച്ചു. ജിജി തോംസനെതിരെ ആരോപണം ഉയര്‍ന്നതും ബിജു രമേശിനെ തൊട്ടതിനാലാണ്. ബിജു പ്രഭാകര്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന തച്ചടി പ്രഭാകരന്റെ മകനാണ്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.
ബിജു രമേശിന്റെ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അതീവ സുരക്ഷാ മേഖലയിലാണ്. ബിജുവിന്റെ കെട്ടിടങ്ങള്‍ ഇടിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നതുമാണ്. ബിജുവിന്റെ കെട്ടിടങ്ങള്‍ ഇടിക്കാനോ പുളിക്കും. എല്ലാം ബിജുവിന്റെ സമയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















