Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

പാലക്കാട്ടെ കോണ്‍ഗ്രസിൽ കലാപക്കൊടി ഉയർത്തിയ ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു ;കെ സുധാകരനും കെ സി വേണുഗോപാലും വിളിച്ചിട്ടും വഴങ്ങാൻ തയ്യാറാവാതെ ഗോപിനാഥ്

03 MARCH 2021 12:40 PM IST
മലയാളി വാര്‍ത്ത

പാലക്കാട്ടെ കോണ്‍ഗ്രസിൽ കലാപക്കൊടി ഉയർത്തിയ ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്‍റെ ആദ്യഘട്ട ശ്രമങ്ങൾ ഫലം കണ്ടില്ല. കെ സുധാകരനും കെ സി വേണുഗോപാലും വിളിച്ചിട്ടും വഴങ്ങാൻ ഗോപിനാഥ് തയ്യാറായിട്ടില്ല. അതേസമയം ഗോപിനാഥ് സിപിഎമ്മിലെത്തിയാല്‍ പെരിങ്ങോട്ടു കുറിശ്ശിയില്‍ നിന്ന് ഒരു വലിയ വിഭാഗം കോണ്‍ഗ്രസ് വിടുമെന്ന സൂചനയുമുണ്ട്.ഗോപിനാഥ് ഉയര്‍ത്തിയ കലാപത്തിന് വഴങ്ങേണ്ടതില്ലെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാല്‍, സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ അസ്വസ്ഥമാണ്. മലബാര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുകള്‍ സമാഹരിക്കേണ്ട ജില്ലയില്‍ ഗോപിനാഥ് ഉയര്‍ത്തുന്ന കലഹം ചെറുതല്ലെന്നാണ് വിലയിരുത്തല്‍.

ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കെ സുധാകരന്‍ വിളിച്ചത്. തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്നും രണ്ടു ദിവസം സമയം തരണമെന്നുമാണ് ആവശ്യപ്പെട്ടത്. കെ സി വേണുഗോപാല്‍ വിളിച്ച് പ്രശ്നങ്ങള്‍ തിരക്കി.ഇരുനേതാക്കളില്‍ നിന്നും ഉറപ്പൊന്നും ലഭിക്കാത്തതിനാല്‍ തീരുമാനം പുനപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ഗോപിനാഥിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിപിഎമ്മുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം സ്വന്തം തട്ടകമായ പെരിങ്ങോട്ടു കുറിശ്ശിയില്‍ ശക്തി പ്രകടനത്തിനും ഗോപിനാഥന്‍ നീക്കം നടത്തുന്നുണ്ട്.25 വർഷം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി ഗോപിനാഥ് ആലത്തൂരിൽ നിന്ന് എംഎൽഎ ആയിട്ടുമുണ്ട്. അതേസമയം, കോൺഗ്രസ് എ വി ഗോപിനാഥുമായി നിലവിൽ സിപിഎം ജില്ലാ നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഇന്നലെ പ്രതികരിച്ചത്. കോൺഗ്രസ് വിട്ട് പുറത്തു വന്ന് അദ്ദേഹം നിലപാട് അറിയിക്കണം. അതിന് ശേഷം ഇടതുപക്ഷജനാധിപത്യമുന്നണി തീരുമാനം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (10 minutes ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (17 minutes ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (29 minutes ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (45 minutes ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (1 hour ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (6 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (7 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (7 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (8 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (8 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (9 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (10 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (10 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (11 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (12 hours ago)

Malayali Vartha Recommends