കുത്തിവെച്ചു തന്നെ കാണിക്കണം എന്നില്ലല്ലോ; വസ്ത്രത്തിനു പുറത്തു കൂടി ഇന്‍ജക്ഷന്‍ എടുക്കുന്ന പോസ് ആണ് സംഗതി മൊത്തത്തില്‍ അപഹാസ്യമാക്കിയത്; എന്നത്തേതും പോലെ പിആര്‍ പാളി; ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍

ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രത്തിന് വളരെയധികം വിമർശനം കേൾക്കേണ്ടി വന്നു. ഇപ്പോൾ ആ ചിത്രത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍ രംഗത്ത് വന്നിരിക്കുകയാണ് .
വസ്ത്രത്തിനു പുറത്തു കൂടി ഇന്‍ജക്ഷന്‍ എടുക്കുന്ന പോസ് ആണ് സംഗതി മൊത്തത്തില്‍ അപഹാസ്യമാക്കിയത് എന്ന് ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. മാത്രമല്ല ഫോട്ടോഗ്രഫി ദുരന്തമെന്നും എന്നത്തേതും പോലെ പിആര്‍ പാളിയെന്നും അദ്ദേഹം പറയുന്നു .
ശ്രീജിത്ത് പണിക്കരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
സ്ത്രീയാണ്, ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് എന്നതൊക്കെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. വാക്സിന്‍ സ്വീകരിക്കാന്‍ മന്ത്രി കസേരയില്‍ ഇരിക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ സമീപം നില്‍ക്കുകയും ചെയ്യുന്ന പോസ് ആയിരുന്നു അഭികാമ്യം.
കുത്തിവെച്ചു തന്നെ കാണിക്കണം എന്നില്ലല്ലോ. വസ്ത്രത്തിനു പുറത്തു കൂടി ഇന്‍ജക്ഷന്‍ എടുക്കുന്ന പോസ് ആണ് സംഗതി മൊത്തത്തില്‍ അപഹാസ്യമാക്കിയത്.
സമാനമായി, കോവിഡ് കാലത്ത് പള്‍സ് പോളിയോ സ്വീകരിക്കുന്ന ഒരു കുട്ടിയുടെ ചിത്രം ആലോചിച്ചു നോക്കൂ. അമ്മയുടെ മടിയില്‍ കിടക്കുന്ന കുട്ടിയുടെ വായിലേക്ക് ആരോഗ്യപ്രവര്‍ത്തക മരുന്ന് നല്‍കുന്നു. ആ കുട്ടി മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലോ? അതുപോലെ തന്നെയായി. ഫോട്ടോഗ്രഫി ദുരന്തം. എന്നത്തേതും പോലെ പിആര്‍ പാളി.
അതേ സമയം കൊവിഡ് വാസ്കിൻ എടുക്കുന്നതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ തുടരുന്ന പോസ്റ്റുകൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. . മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു.
ഞാൻ കോവിഡ് വാക്സിനേഷൻ എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലർ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ തിരിച്ചറിയണം.
ബ്ളൗസ് മുതുകിൽ നിന്ന് താഴ്ത്തി ഇഞ്ചക്ഷൻ എടുക്കുമ്പോൾ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല. കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്. വാക്സിൻ എടുക്കാൻ ആർക്കെങ്കിലും മടിയുണ്ടെങ്കിൽ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിൻഎടുക്കുന്ന വാർത്ത കൊടുക്കുന്നത്. ഏതു നല്ലകാര്യത്തെയും പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളു.
https://www.facebook.com/Malayalivartha


























