കിഫ്ബിയുടെ സി.ഇ.ഒയ്ക്കും ഡെപ്യൂട്ടി എം.ഡിയ്ക്കും ഇ.ഡി നോട്ടീസ് നൽകി... ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യം...
കിഫ്ബിയുടെ സി.ഇ.ഒ. കെ.എം. എബ്രഹാമിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി.
മാർച്ച് അഞ്ചാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം. എബ്രഹാമിന് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്‍കിയത്.
നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രം ജിത്ത് സിങ്ങിനും ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്.
കിഫ്ബി മസാലബോണ്ടില്‍ വിദേശനാണയ വിനിമയചട്ട ലംഘനം ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാപക ക്രമക്കേടു നടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി.
കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ സഹായധനം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. അറിയിച്ചത്.
സി.എ.ജി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ് കേസിനായി പരിഗണിച്ച പ്രധാന വസ്തുത.
https://www.facebook.com/Malayalivartha