ഈ കെട്ടുകഥകള്ക്കൊണ്ടൊന്നും പിണറായി വിജയനെയും എല്‍ഡിഎഫിനെയും തകര്ക്കാനുകുമെന്ന് ആരും കരുതേണ്ട; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് എം.എ. ബേബി

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
മൊഴി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഭീഷണപ്പെടുത്തി പറയിച്ചതാണെന്ന് വ്യക്തമാണ്. 32 ദിവസം എന്‍ഫോഴ്സ്മെന്റും കസ്റ്റംസും എന്‍ഐഎയും സ്വപ്നയെ മാറിമാറി ചോദ്യം ചെയ്തിട്ടും പുറത്തു വരാത്തൊരു മൊഴി ഇപ്പോള്‍ പുറത്തു വന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കസ്റ്റംസ് മേഖല ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ മൊഴി തെളിയിക്കാനുള്ള പൂര്‍ണമായ ഉത്തരവാദിത്തം സ്വപ്നയ്ക്ക് മാത്രമാണെന്നാണ് കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത് വിചിത്രമാണ്. ഈ കെട്ടുകഥകള്ക്കൊണ്ടൊന്നും പിണറായി വിജയനെയും എല്‍ഡിഎഫിനെയും തകര്ക്കാനുകുമെന്ന് ആരും കരുതേണ്ട. ഭരണക്കാരുടെ രാഷ്ട്രീയ ഇഷ്ടങ്ങളല്ല ഭരണഘടന ഉറപ്പാക്കുന്ന ചുമതലകളാണ് കേന്ദ്ര ഏജന്‍സികള്‍ നിര്‍വഹിക്കേണ്ടതെന്നും ബേബി പറഞ്ഞു.
https://www.facebook.com/Malayalivartha

























