Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

'2020 മാർച്ച് 8 അങ്ങനങ്ങ് മറക്കാൻ പറ്റോ?!!! ഒരു 11 മണി ആയപ്പോഴേക്കും ഫോണിൽ നിലക്കാത്ത മെസേജുകളുടെയും ഫോൺ കോളുകളുടെയും ബഹളം. റൂമിൽ വന്ന് ഫോൺ നോക്കി. ഷോക്കിംഗ് ന്യൂസ്. "പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു..." വൈറലായി കുറിപ്പ്

08 MARCH 2021 05:23 PM IST
മലയാളി വാര്‍ത്ത

അന്നൊരു ഞായറാഴ്ച, അവധി ദിവസമാണ്. പ്രത്യേകിച്ച് പരിപാടികളൊന്നുമില്ല. വീട്ടിൽ വെറുതേ നടക്കുന്നു. ഒരു 11 മണി ആയപ്പോഴേക്കും ഫോണിൽ നിലക്കാത്ത മെസേജുകളുടെയും ഫോൺ കോളുകളുടെയും ബഹളം. റൂമിൽ വന്ന് ഫോൺ നോക്കി. ഷോക്കിംഗ് ന്യൂസ്. "പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു ". ആരൊക്കെയോ വിളിക്കുന്നു. സംഭവം ശരിയാണ്, ചാനലുകളെല്ലാം ബ്രേക്കിംഗ് പോകുന്നു. പെട്ടെന്ന് ഓഫീസറിന്റെ കോൾ വരുന്നു.

ഹലോ... കാര്യങ്ങളൊക്കെ അറിഞ്ഞോ മുബീനേ? ഉച്ച കഴിഞ്ഞ് മന്ത്രിമാർ വരുന്നുണ്ട്. ഒന്ന് ഓഫീസ് വരെ എത്തണം. ബാക്കിയുള്ളവരെ കുടെ വിളിച്ചോളൂ... (ഇതായിരുന്നു ഉള്ളടക്കം )അറിഞ്ഞു സർ. എല്ലാവരെയും വിളിച്ചു പറയാം. എത്രയും വേഗം എത്താം സർ. (ഗ്യാപ്പില്ലാത്ത നെഞ്ചിടിപ്പോടെ ഫോൺ വെച്ചു)

കുറച്ച് നേരത്തേക്ക് ആകെ ഒരു മന്ദത. ജനുവരി മുതൽ കോവിഡിനെ പറ്റി കേട്ടറിവുണ്ട്. വാർത്തകൾ സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ടെന്നല്ലാതെ ഇതിനേപ്പറ്റി ഒരു കുന്തവും അറിയില്ല. കൂടുള്ളവരെ ഒക്കെ വിളിച്ച് കാര്യം പറഞ്ഞു. എല്ലാവരും വേഗം എത്താമെന്നായി. ശടപടേന്ന് റെഡിയായി കിട്ടിയ ബസിന് ചാടിക്കേറി. ബസിലെല്ലാം വളരെ ഗൗരവത്തിൽ കോവിഡിനെ പറ്റിയും ഇറ്റലി കുടുംബത്തെ പറ്റിയും ചർച്ചയാണ്. മനസിൽ തോന്നുന്നതും, ആരോ പറഞ്ഞു കേട്ടതുമായ നിരവധി കഥകൾ പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് യാത്രയിൽ അങ്ങോളമിങ്ങോളം കേൾക്കുന്നുണ്ട്. ഒന്നിനേം മൈന്റ് ചെയ്യാൻ സമയമില്ല. ഫോണിൽ തിരക്കിട്ട എന്തൊക്കെയോ പണിയിൽ ഞാൻ മുഴുകി. ബസ് പത്തനംതിട്ടയിലെത്തി. നട്ടുച്ച വെയിലത്ത് ബസ് സ്റ്റോപ്പിലിറങ്ങി നടപ്പ് തുടങ്ങി.

ഓരോരുത്തരെയും വിളിച്ച് വന്നോ എന്നന്വേഷിച്ചു. ഓഫീസറും ശ്രീജി ചേച്ചിയും ഹരിയും രതീഷ് ചേട്ടനും എത്തിയിട്ടുണ്ട്. ഓരോരുത്തർക്കും വാർത്ത ചെയ്യാൻ കുറേ ഡീറ്റെയിൽസ് കിട്ടി. പണിപ്പെട്ട തിരക്കിലാണ് എല്ലാവരും. കളക്ടറേറ്റിൽ വണ്ടികളുടെ ബഹളം. ഓരോ മണിക്കൂറുകൾക്ക് ഇടയിലും ഓരോ മീറ്റിങ്ങുകൾ വിളിച്ചു ചേർക്കുന്നു. MP, MLA മാർ, കളക്ടർ, DMO എല്ലാവരുമുണ്ട്. എല്ലാ ആശുപത്രി സൂപ്രണ്ടുമാരെയും വിളിച്ചു ചേർത്ത് അടിയന്തര യോഗം ചേർന്നു. ആവശ്യമായ നിർദേശങ്ങൾ നൽകുന്നു. ഡീറ്റെയിൽസ് കളക്ട് ചെയ്യുന്നു, വാർത്ത ചെയ്യുന്നു. ആകെ ബഹളം. സന്ധ്യ മയങ്ങി, ഇരുട്ടായിത്തുടങ്ങി. സമയം പോകുന്നത് അറിയുന്നേ ഇല്ല. വെള്ളം കുടിക്കാൻ പോലും ആർക്കും ഗ്യാപ് കിട്ടുന്നില്ല. തിരക്കിട്ട പണിയിലാണ് എല്ലാവരും.

രാത്രിയായപ്പോഴേക്കും ജില്ലയുടെ ചുമതലുള്ള മന്ത്രി കെ. രാജു , ഷൈലജ മിനിസ്റ്റർ എന്നിവരെത്തി. മണിക്കൂറുകൾ നീണ്ട രാത്രിയിലെ കോൺഫിഡൻഷ്യൽ മീറ്റിങ്ങിനു ശേഷം പത്രസമ്മേളനം നടത്തി. "ജനങ്ങൾ ഭീതിയിലാണ്. രോഗികളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. രോഗവ്യാപന സാധ്യത കുറയ്ക്കണം. ഭീതി അകറ്റണം " ഇതായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. WHO യിൽ നിന്നും Virology Institute ൽ നിന്നുമൊക്കെ വിദഗ്ധർ എത്തിയിട്ടുണ്ട്. ആവശ്യമായ നിർദേശങ്ങൾ തരുന്നു. കോവിഡിനെപ്പറ്റിയുള്ള കൂടുതൽ അറിവ് ലഭിക്കുന്നു.

കൊറോണ ഒരു വില്ലൻ തന്നെ. സൂക്ഷിച്ച് നിന്നില്ലെങ്കിൽ ഓൻ മ്മളേം കൊണ്ടേ പോവുള്ളൂന്ന് ഉറപ്പായി. രാത്രിയിൽ പത്രസമ്മേളനത്തിന് ശേഷം കൂടെയുള്ളവരെയൊക്കെ വീട്ടിലാക്കിയിട്ട് 1:30 കഴിഞ്ഞപ്പോഴേക്കും ക്ഷീണിച്ച് അവശയായി വീട്ടിലെത്തി. നാളെ അതിരാവിലെ ഓഫീസിലെത്തണം , അതായിരുന്നു ചിന്ത. ഭക്ഷണം പോലും കഴിക്കാനാകാതെ വെള്ളം മാത്രം കുടിച്ച് കിടന്നുറങ്ങി. മാർച്ച് 8 എങ്ങനെയാണോ അതുപോലെ തന്നെ പിന്നീടുള്ള ദിവസങ്ങളും. കഴിക്കാനും കുടിക്കാനും പോലും സമയം കിട്ടുന്നില്ല. തിരക്കിട്ട പണികളാണ്. അവധിയില്ലാതെ ശനിയും ഞായറും ഉൾപ്പെടെ രാത്രിയോളം യോഗങ്ങളിൽ പങ്കെടുത്തും വാർത്തകൾ തയാറാക്കിയും ദിവസങ്ങൾ കടന്നുപോയി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വന്നു. എല്ലാവരും ക്ഷീണിതരാണ്. അടിയന്തരമായി പ്രവർത്തിക്കേണ്ട വകുപ്പുകൾ മാത്രം ഉള്ളൂ. എന്നിട്ടും കളക്ടറേറ്റ് പരിസരം മുഴുവൻ തിരക്കാണ്. മെഡിക്കൽ സ്റ്റുഡന്റ്സും വോളണ്ടിയർമാരും എത്തി. വോളണ്ടിയർമാരുടെ സഹായത്തോടെ പുതിയ സാങ്കേതിക വിദ്യയിലൂടെ രോഗികളുടെ ഫോൺ Location അനുസരിച്ച് ഓരോരുത്തരെയും track ചെയ്യാൻ തുടങ്ങി. രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളും തീയതിയും സമയവും ഉൾപ്പെടുന്ന റൂട്ട് മാപ്പ് ആദ്യമായി പത്തനംതിട്ട ജില്ല പുറത്ത് ഇറക്കി.

മാസ്കായി, സാനിറ്റൈസറായി, സോഷ്യൽ ഡിസ്റ്റൻസായി, ലാസ്റ്റ് Lock down ഉം ആയി. ജില്ല നിശബ്ദം... ഞങ്ങൾ കുറേപ്പേർ മാത്രമേ പുറംലോകം കാണുന്നുള്ളൂ. ദിവസേന ജനങ്ങൾക്കായി പണിയെടുക്കുന്നവർക്ക് ഫയർഫോഴ്സിന്റെ വക ജ്യൂസ് എത്തിച്ചു നൽകാൻ തുടങ്ങി. ചൂട് സമയത്തെ ഒരാശ്വാസമായിരുന്നു അത്. ബസ് സ്റ്റാന്റുകൾ അണുവിമുക്തമാക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികളെ (അതിഥി ) നാട്ടിലേക്ക് അയക്കാൻ ട്രെയിൻ സജ്ജമാക്കുന്നു. ശരിക്കും പറഞ്ഞാൽ രാപകലുകൾ പണിയെടുക്കുന്ന പതിനായിരങ്ങൾ...

മറ്റു ജില്ലകളിലും രോഗികളായപ്പോൾ ജില്ലയുടെ അതിർത്തികൾ അടയ്ക്കാൻ തീരുമാനമായി. കളക്ടറുമൊത്ത് ഒരു സംഘം പോലീസുകാരും ഉദ്യോഗസ്ഥരുമായി ജില്ലാ അതിർത്തികളിൽ പോകുന്നു. അതിർത്തികൾ അടയ്ക്കാനുള്ള ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.

അങ്ങനെ മൂന്ന് മാസം കടന്നുപോയി. മെയ് മാസം ആദ്യ ആഴ്ച ജില്ലയിലെ അവസാന രോഗിയും ആശുപത്രി വിടുകയാണ്

കളക്ടർ, ഡിഎംഒയ്ക്കൊപ്പം ആ സന്തോഷ നിമിഷം കൺകുളിർക്കെ കാണാൻ ഞാനും പോയിരുന്നു. അവസാന രോഗിയും ആശുപത്രി വിട്ടെന്നുള്ള വാർത്ത അന്ന് ഞാൻ ചെയ്യുമ്പോൾ ഒരൊറ്റ ആഗ്രഹമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. "ഇനിയാർക്കും രോഗം വരല്ലേ, ഇതോടെ എല്ലാം അവസാനിക്കണേ..." വളരെ സന്തോഷത്തോടെ സമ്മാനങ്ങൾ നൽകി അദ്ദേഹത്തെ വീട്ടിലേക്ക് യാത്രയാക്കി.

 

പിന്നീട് അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ ഐസൊലേഷനിലാക്കുന്നു. അതിൽ നിന്നും ജില്ലയിൽ വീണ്ടും രോഗികളെ കണ്ടെത്തുന്നു. സ്വാബ് ടെസ്റ്റ് ചെയ്യുന്നു. റിസൾട്ട് വരുന്നു. ബുള്ളറ്റിൻ ഇറക്കുന്നു. തകൃതിയാണ്...

 

അങ്ങനിരിക്കുമ്പോൾ ഇൻഫർമേഷൻ ഓഫീസ് ഒരു സാഹസത്തിന് മുതിരുന്നു. ഇറ്റലി കുടുംബത്തിന്റെ ഒരു ഇന്റർവ്യൂ എടുക്കണം. കോവിഡ് കാലത്തെ അനുഭവം പങ്കിടുന്ന, നിരവധി പേരുദോഷം കേൾക്കേണ്ടി വന്ന റാന്നിയിലെ ഇറ്റല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (31 minutes ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (1 hour ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (1 hour ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (1 hour ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (1 hour ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (1 hour ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (1 hour ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (1 hour ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (2 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (3 hours ago)

ഉറഞ്ഞുതുള്ളി സൂപ്രണ്ട്.... അടിച്ചതേ സൂപ്രണ്ടിന് ഓർമ്മയുള്ളു, തിരിച്ചടിച്ച് മാലാഖമാർ,എടുത്തുടുത്തു..! കണ്ണൂർ ആശുപത്രിയിൽ കൂട്ടയടി  (3 hours ago)

Malayali Vartha Recommends