കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി

കേരളത്തിലേക്കുള്ള കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പുതിയ ഫ്‌ലൈ ബസ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സര്‍വീസ്. 41 സീറ്റുള്ള സെമി സ്ലീപ്പര്‍ എസി ബസ് ഉപയോഗിച്ചാണ് സര്‍വീസ്.
ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്ന് യാത്ര തുടങ്ങി രണ്ടാം ടെര്‍മിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. ബെംഗളൂരുവില്‍ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുന്‍സൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കല്‍പറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണ് മറ്റു സ്‌റ്റോപ്പുകളിലെ സമയക്രമം. കോഴിക്കോട് നിന്നും രാത്രി 07:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലര്‍ച്ചെ 05:15 ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തും. ബെംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്‌റ്റേഷനിലും ബസിന് സ്‌റ്റോപ്പ് ഉണ്ടാകും. കല്‍പറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹന്‍സൂര്‍: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണ് മടക്കയാത്രയില്‍ മറ്റു സ്‌റ്റോപ്പുകളിലെ സമയക്രമം.
ബെംഗളൂരുകോഴിക്കോട് യാത്രയ്ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ പ്രയോജനപ്പെടും. നിലവില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് മൈസൂരു, മടിക്കേരി, കുന്ദാപുര എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബെംഗളൂരുവില്‍ വിമാനമിറങ്ങി നാട്ടിലെത്താന്‍ വലിയ തുക മുടക്കി ടാക്‌സി വിളിക്കുന്നവര്‍ക്ക് ഈ ബസ് സര്‍വീസ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാന്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകാന്‍ ഗതാഗതക്കുരുക്കിലും മറ്റും നിലവില്‍ രണ്ടു മണിക്കൂറോളം സമയം എടുക്കാറുണ്ട്. അത് ഒഴിവാക്കാനും ഫ്‌ലൈ ബസ് സഹായകമാകുമെന്നാണ് പ്രതീക്ഷ. ംംം.സെൃരേ.ശി എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് കര്‍ണാടക ആര്‍ടിസി ലെയ്‌സണ്‍ ഓഫിസര്‍ ജി.പ്രശാന്ത് അറിയിച്ചു.
https://www.facebook.com/Malayalivartha

























