സണ്ണി ലിയോണ്‍ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിയെടുത്തതായി എതിര് സത്യവാങ്ങ്മൂലം
ബോളിവുഡ് നടി സണ്ണി ലിയോണ്‍ വിവിധ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടിയെടുത്തതായി സാമ്ബത്തിക തട്ടിപ്പുകേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്ങ്മൂലത്തില്‍ ഹര്‍ജിക്കാരനായ ഷിയാസ് കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. എന്നാല്‍ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നായിരുന്നു സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കിയെന്നും എന്നാല്‍ ചടങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു.
2018 മുതല്‍ വിവിധ പിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 25 ലക്ഷം രൂപ വാങ്ങിയെന്നും പ്രളയവും മോശം കാലാവസ്ഥയും മൂലം രണ്ട് തവണ പരിപാടി മാറ്റിയെന്നും മുന്നാമത്തെ തവണ പരിപാടിക്കെത്തിയില്ലെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു. കേസ് കുടുതല്‍ വാദത്തിനായി ജസ്റ്റിസ് അശോക് മേനോന് ഈ മാസം 23 ലേക്ക് മാറ്റി.
നടി വഞ്ചിച്ചെന്നാരോപിച്ച് പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ പെരുമ്ബാവൂര്‍ വെങ്ങോല സ്വദേശി ഷിയാസ് ക്രൈ ംബ്രാഞ്ചിന് നല്കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് സണ്ണി ലിയോണ്‍ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ സണ്ണി ലിയോണിന്റെ വിദേശയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഷിയാസ് കുഞ്ഞുമുഹമ്മദിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെയുള്ള വിദേശയാത്ര അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
സാമ്ബത്തിക തട്ടിപ്പുകേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രണ്ടാം പ്രതിയും മാനേജര്‍ സുനില്‍ രജനി മൂന്നാം പ്രതിയുമാണ്. വിശ്വാസ വഞ്ചന, ചതി, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha