നാളെ നാട്ടിലേക്കു തിരികെ എത്തുമെന്ന് സമൂഹമാധ്യമത്തിലെ പുതിയ വിഡിയോയിലൂടെ പി.വി.അൻവർ ;25,000 കോടിയുടെ രത്നഖനന പദ്ധതിയുമായിട്ടാണു എം എൽ എ തിരിച്ചെത്തുന്നത്
നിലമ്പൂർ എം എൽ എ പി.വി.അൻവറിന്റെ പൊടിപോലും കണ്ടിട്ട് കുറച്ചു നാളുകളായി .ഇതോടെ വിഷയം ചർച്ചയായി .എം എൽ എ ആഫ്രിക്കയിൽ ആണെന്നും അവിടെ കുടുങ്ങി കിടക്കുകയാണ് എന്നുമൊക്കെ പ്രചാരണം ഉണ്ടായി .അങ്ങനെ എം എൽ എ തന്നെ സാമൂഹ്യ മാധ്യമം വഴി താൻ ആഫ്രിക്കയിൽ ഉണ്ടെന്ന് കാണിച്ചു രംഗത്തു വരികയായിരുന്നു .എന്നാൽ ഇപ്പോൾ ചർച്ച അതല്ല .പി വി അൻവർ തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ കൊണ്ട് വരുന്നതിനെ പറ്റിയാണ് .നാളെ നാട്ടിലേക്കു തിരികെ എത്തുമെന്ന് സമൂഹമാധ്യമത്തിലെ പുതിയ വിഡിയോയിലൂടെ പി.വി.അൻവർ എംഎൽഎ പറഞ്ഞു . വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണ്. 25,000 കോടിയുടെ രത്നഖനന പദ്ധതിയുമായിട്ടാണു തിരിച്ചെത്തുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും അൻവർ വിഡിയോയിൽ അവകാശപ്പെട്ടു.
ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ 6000 മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ഹജ് യാത്രയ്ക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളി. തന്റെ നാട്ടിലെ കഷ്ടപ്പാടുകളില്‍നിന്നുള്ള മോചനമാണ് പുതിയ സംരംഭമെന്നും അൻവർ വ്യക്തമാക്കി.നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത് അന്‍വറിനെയാണ്. എന്നാല്‍ എംഎല്‍എ മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് ചര്‍ച്ചയായിരുന്നു. സ്ഥലത്തില്ലെങ്കിലും പ്രചാരണ ബോർഡുകളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അൻവർ തുടക്കമിട്ടു. എംഎൽഎയുടെ വികസന നേട്ടങ്ങൾ വ്യക്തമാക്കുന്ന കൂറ്റൻ ബോർഡാണു കഴിഞ്ഞ ദിവസം നിലമ്പൂർ നഗരത്തിൽ ഉയർന്നത്.5 വർഷത്തിനുള്ളിൽ 600 കോടിയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഫ്ലെക്സിൽ പക്ഷേ, ഇടതു മുന്നണിയെക്കുറിച്ചോ പിണറായി വിജയൻ സർക്കാരിനെക്കുറിച്ചോ പരാമർശമില്ല.ജയിലിലാണെന്ന പ്രചാരണത്തെ തുടർന്ന് ‘അൻവറിനെ വിട്ടു തരൂ’ എന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ സമൂഹമാധ്യമ പേജിൽ മലയാളത്തിലുള്ള ആക്ഷേപഹാസ്യ പോസ്റ്റുകൾ വന്നിരുന്നു. തുടർന്നാണ് കഴിഞ്ഞമാസം സമൂഹമാധ്യമത്തിൽ പോസ്റ്റും വിഡിയോയുമായി അൻവർ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയെയും നിലമ്പൂരിലെ പാർട്ടി നേതൃത്വത്തെയും അറിയിച്ച് സമ്മതം വാങ്ങിയ ശേഷമാണ് യാത്ര പുറപ്പെട്ടതെന്ന് അൻവർ പറഞ്ഞിരുന്നു.നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചിട്ടും വിദേശവാസം വിടാതെ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ബിസിനസ്സുമായി ബന്ധപ്പെട്ട് വിദേശത്താണ് എം.എല്‍.എ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അദ്ദേഹം ഉടനെ നാട്ടിലെത്തുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
എതിരാളികള്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് ഇതുവരെ വിദേശത്തുനിന്ന് തന്നെ മറുപടി നല്‍കുകയാണ് എം.എല്‍.എ. ചെയ്തത്. നിലമ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു വരുന്നതായി സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എം. മോഹന്‍ദാസ് പറഞ്ഞു. മാര്‍ച്ച് ആദ്യവാരംതന്നെ അന്‍വര്‍ എം.എല്‍.എ. നാട്ടിലെത്തുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.സി.പി.എം. സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ച് ജയിച്ച പി.വി. അന്‍വര്‍ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. കോണ്‍ഗ്രസ്സിലെ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്പൂര്‍ നിയമസഭാ സീറ്റ് അന്‍വര്‍ പിടിച്ചെടുത്തത്. 87 മുതല്‍ 2011 വരെ കാല്‍ നൂറ്റാണ്ട് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി ജയിച്ചു വന്ന മണ്ഡലത്തിലെ തോല്‍വി പാര്‍ട്ടിയെ ഞെട്ടിക്കുന്നതായിരുന്നു.ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. അതുകൊണ്ടുതന്നെ അന്‍വറിനെതിരേ കിട്ടാവുന്ന എല്ലാ ആയുധങ്ങളും കോണ്‍ഗ്രസ് പ്രയോഗിക്കുന്നുമുണ്ട്. രണ്ടുമാസത്തിലേറെയായി മണ്ഡലത്തിലില്ലാത്ത എം.എല്‍.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കുക പോലുമുണ്ടായി.എന്നാല്‍ താന്‍ സിയറാ ലിയോണില്‍ സ്വതന്ത്രനാണെന്നും ബിസിനസ്സാവശ്യാര്‍ത്ഥം എത്തിയതാണെന്നും കാണിച്ച് എം.എല്‍.എ. സമൂഹമാധ്യമങ്ങളില്‍ വീഡിയോ സന്ദേശം അയച്ചതോടെ വിവാദം തത്കാലം അടങ്ങി.
https://www.facebook.com/Malayalivartha
























