Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്ന നേതാവാണെന്നും ശബരിമല ബില്‍ യുഡിഎഫിന് സര്‍ക്കാരിനെ അടിയ്ക്കാനുള്ള വടി മാത്രമാണെന്നും ഒ രാജഗോപാല്‍ പറഞ്ഞത് എന്തിനാണെന്ന് ചെന്നിത്തലയ്ക്ക് മനസിലായി, പിണറായിക്കും മനസിലായി. അതുകൊണ്ട് തന്നെ സാക്ഷാല്‍ മോദി ഇറങ്ങി കളം പിടിച്ചാലും താമര വിരിയാന്‍ രാജേട്ടന്‍ അനുവദിക്കില്ലേ എന്ന സംശയം ബാക്കി

11 MARCH 2021 12:05 PM IST
മലയാളി വാര്‍ത്ത

ജയിപ്പിച്ചുവിട്ട അണികളെ പോലും തളളിപ്പറയുകയാണോ നേമത്തെ എം.എല്‍.എ ഒ. രാജഗോപാല്‍ എന്ന് പലപ്പോഴും ബി.ജെ.പി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ പോലും സംശയിച്ചു. അത്രയ്ക്കായിരുന്നു ഈ അഞ്ച് വര്‍ഷക്കാലം രാജേട്ടന്റെ ശ്രീരാമകൃ്ഷ്ണ പിണറായി സ്‌നേഹം. ആ പേരിലാണ് വീണത് എന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വിവാദത്തില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ പിണറായിക്ക് പലപ്പോഴായി അറിഞ്ഞും അറിയാതെയും നല്‍കിയ ഗ്രീന്‍ വാര്‍ഡ് വരെ നേമത്ത് തിരിച്ചടിക്കാതിരുന്നാല്‍ ഭാഗ്യം.

തീര്‍ന്നില്ല. പിണറായി ജനങ്ങളോട് പ്രതിബന്ധതയുള്ള മുഖ്യമന്ത്രിയെന്ന് ഒ രാജഗോപാല്‍ പറഞ്ഞതും ശബരിമല സര്‍ക്കാരിനെതിരായ വടി മാത്രമെന്നൊക്കെ പറഞ്ഞതും അണികള്‍ ഞെട്ടലോടെയാണ് കേട്ടത്. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവാദങ്ങള്‍ പെരുപ്പിച്ചു കാണിക്കാന്‍ മിടുക്കനാണെന്നും ബിജെപി എംഎല്‍എ പറയുമ്പോള്‍ എവിടെയൊക്കെയോ ഒരു സിപിഎം സ്‌നേഹം കണ്ടാല്‍ ബി.ജെ.പിക്കാരെ കുറ്റം പറയരുത്.

എന്തായാലും ശബരിമല മുന്‍നിര്‍ത്തി യുഡിഎഫ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനു പിന്തുണയുമായി മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ വന്നത് വലിയ മാധ്യമ വാര്‍ത്തയായതടക്കം നേമത്ത് പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയുന്ന നേതാവാണെന്നും ശബരിമല ബില്‍ യുഡിഎഫിന് സര്‍ക്കാരിനെ അടിയ്ക്കാനുള്ള വടി മാത്രമാണെന്നും ഒ രാജഗോപാല്‍ പറഞ്ഞത് എന്തിനാണെന്ന് ചെന്നിത്തലയ്ക്ക് മനസിലായി, പിണറായിക്കും മനസിലായി. അതുകൊണ്ട് തന്നെ സാക്ഷാല്‍ മോദി ഇറങ്ങി കളം പിടിച്ചാലും താമര വിരിയാന്‍ രാജേട്ടന്‍ അനുവദിക്കില്ലേ എന്ന് സംശയം തോന്നിപോകും.

വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്നും വിശ്വാസകാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ഉണ്ടാവണമെന്നും വ്യക്തമാക്കിയ അദ്ദേഹം പിന്നെ ആരാണ് ഇത്രയും നാള്‍ പ്രശ്‌നമുണ്ടാക്കിയതെന്നു കൂടി തെളിച്ചു പറയണമായിരുന്നു. അതോ മറന്നതോ?

തീര്‍ന്നില്ല പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ആ വെളിപ്പെടുത്തലും നടത്തി എം.എല്‍.എ. ബിജെപി എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് മറിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒ.രാജഗോപാല്‍ വെളിപ്പെടുത്തിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും.

എന്നാല്‍ ഒരു മുന്നണിയെ തോല്‍പിക്കാന്‍ മറ്റൊരു മുന്നണിക്ക് വോട്ട് ചെയ്യുന്നത് ശരിയല്ലെന്ന് രാജഗോപാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിച്ചു.കോണ്‍ഗ്രസ് മുക്തഭാരതത്തിനായി ഇത്തവണ എല്‍.ഡി.എഫ്- ബി.ജെ.പി ധാരണയുണ്ടെന്ന് യു.ഡി.എഫ് ആരോപിക്കുന്ന അവസരത്തിലാണ് രാജഗോപാലിന്റെ വെളിപ്പെടുത്തല്‍. അപ്പോള്‍ പിന്നെ ആ വോട്ടുകള്‍ ആര്‍ക്ക് പോകുമെന്നതും ചിന്തനീയം.

ഇതിനിടയിലാണ് നേമത്ത് ശക്തരായ സാരഥികളെ കളത്തിലിറക്കാന്‍ മറ്റ് മുന്നണികള്‍ മല്‍സരിച്ചത്.
ജയസാധ്യത പരിഗണിച്ച് നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാനുളള സാധ്യതയേറി. സ്ഥാനാര്‍ഥി ആകുന്നതിനൊപ്പം പ്രചാരണസമിതി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.

ബി.ജെ.പി. ശക്തിപ്രാപിച്ച തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായിരിക്കുകയാണ്. എം.പി.മാര്‍ മത്സരിക്കേണ്ടെന്ന മുന്‍ നിലപാടില്‍നിന്നുമാറി നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ ശ്രമംനടക്കുന്നുണ്ട്.

കെ.മുരളീധരന് ജയസാധ്യത കൂടുതല്‍ ഉളള നേമത്ത് രമേശ് ചെന്നിത്തലയോ, ഉമ്മന്‍ചാണ്ടിയോ സ്ഥാനാര്‍ഥി ആയാല്‍ വിജയിക്കുക എളുപ്പമല്ലെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞതവണ ഒ. രാജഗോപാല്‍ ജയിച്ച മണ്ഡലത്തില്‍ കെ.മുരളീധരനെ കൊണ്ടുവരുന്നത് ബി.ജെ.പി.യെ പ്രതിരോധിക്കുന്നത് സി.പി.എം. ആണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുളള നേതാക്കളുമായി കെ.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. മത്സരിക്കുന്നതിനൊപ്പം പ്രചാരണസമിതി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയോ മുരളീധരനോ; നേമത്ത് ആരെത്തും. ആര് ജയിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (35 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (40 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (41 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (43 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (54 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends