Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

'ഒരിഞ്ചു വിട്ടുകൊടുക്കാതെ, കാരിരുമ്പും തോല്‍ക്കുന്ന ഉള്‍ക്കരുത്തോടെ പടനിലത്ത് നിവര്‍ന്നു തന്നെ സഖാക്കളുണ്ട്. ഭീഷണിയ്ക്കു മുന്നില്‍ പതറാതെ, ഓരോ മിടിപ്പിലും നീതിബോധം പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ….' ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ ഇടത് രാഷ്ട്രീയത്തെ വേട്ടയാടുന്നവർ അറിയാൻ, 50 വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള തെരഞ്ഞെടുപ്പ് കാലത്തെയും ഫല പ്രഖ്യാപനത്തെയും ഓര്‍ത്തെടുക്കുന്ന കുറിപ്പ്

11 MARCH 2021 02:24 PM IST
മലയാളി വാര്‍ത്ത

ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ ഇടത് രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും വേട്ടയാടി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാന്‍ കേന്ദ്ര ഗവണ്‍മെന്റ് നീക്കം നടക്കുന്ന പുതിയ കാലത്ത് ഓർത്തെടുക്കാൻ ഒരു ചരിത്രം ഉണ്ട്. 50 വര്‍ഷങ്ങള്‍ക്ക് മുന്നെയുള്ള തെരഞ്ഞെടുപ്പ് കാലത്തെയും ഫല പ്രഖ്യാപനത്തെയും ഓര്‍ത്തെടുക്കുന്ന ഒരു കുറിപ്പ് വൈറലാകുകയാണ്.

1956 ലെ അടിയന്തിരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചതിനെക്കാള്‍ ഏറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ച കമ്യൂണിസ്റ്റ് നേതാവ് എംപി കുഞ്ഞിരാമനെയും 50 വര്‍ഷങ്ങള്‍ക്കിപ്പുറം അതേമണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന അദ്ദേഹത്തിന്‍റെ ചെറുമകന്‍ അഡ്വ. സികെ പ്രമോദിനെയും കുറിച്ചാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ;

1965. സിപിഐഎം നേതാക്കളെ 'ചൈനാ ചാരന്മാര്‍' എന്ന് മുദ്രകുത്തി വേട്ടയാടുന്ന കാലം. പലരെയും ജയിലിലടച്ചു. പിന്നാലെ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുപ്പും വന്നു. ജയിലില്‍ കിടന്നുതന്നെ സഖാക്കള്‍ ജനവിധി തേടി.പ്രചരണം ദുഷ്കരം. വോട്ടര്‍മാരെ നേരില്‍ കാണാന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥികള്‍. ഗോളിയില്ലാത്ത കളിക്കളം. എതിരാളികള്‍ക്ക് പറയാന്‍ വേണ്ടുവോളം കഥകള്‍. ഔദ്യോഗികവും അല്ലാത്തതുമായ മാധ്യമങ്ങളില്‍ 'രാജ്യദ്രോഹി'കളെന്ന ആക്ഷേപം കൊടുമ്ബിരിക്കൊണ്ടു. മറുപടി പറയാന്‍ പാവം പാര്‍ടി സഖാക്കള്‍ മാത്രം. അതും മഹാഭൂരിപക്ഷവും കര്‍ഷകത്തൊഴിലാളികളും ഇടത്തരക്കാരും.

ഫലം വന്നു. 'രാജ്യദ്രോഹി'കളുടെ പാര്‍ടി നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 44 എംഎല്‍എമാര്‍. അതില്‍ 29 പേരും, ഫലം വരുമ്ബോഴും ജയിലിലായിരുന്നു. സ്ഥാനാര്‍ത്ഥികളെ നേരില്‍ കാണണമെന്നോ മുഖദാവില്‍ വോട്ടു ചോദിക്കണമെന്നോ ഒന്നും, വോട്ടു ചെയ്യുന്നവര്‍ക്ക് ഒരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല.പാര്‍ടിയെ സ്നേഹിച്ച, പാര്‍ടിയെ വിശ്വസിച്ച സഖാക്കളുടെ മനസിളക്കാന്‍ ഒരു കോലാഹലങ്ങള്‍ക്കും കഴിഞ്ഞില്ല. പ്രചരണശാസ്ത്രത്തിന്‍്റെ സിദ്ധാന്തങ്ങള്‍ കടപുഴകിയ തിരഞ്ഞെടുപ്പു ഫലം….

അതിലൊരാള്‍, മലമ്ബുഴയില്‍ നിന്ന് വിജയിച്ച സഖാവ് എം പി കുഞ്ഞിരാമന്‍. ജയിലില്‍ കിടന്ന സഖാവിന്‍്റെ ഭൂരിപക്ഷം 14,351. പരാജയപ്പെട്ടത് കോണ്‍ഗ്രസിന്‍്റെ സി വി രാമചന്ദ്രന്‍. സഖാവിന്‍്റെ ഭൂരിപക്ഷത്തേക്കാള്‍ കുറവായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ആകെ കിട്ടിയ വോട്ട് (13484). 1967ല്‍ സഖാവ് വീണ്ടും മലമ്ബുഴയുടെ ജനപ്രതിനിധിയായി. അന്ന് ഭൂരിപക്ഷം 15869. സി വി രാമചന്ദ്രന്‍ തന്നെയായിരുന്നു എതിരാളി. സഖാവ് എംപിയുടെ ഭൂരിപക്ഷത്തിനു താഴെയായിരുന്നു അപ്പോഴും എതിരാളിയുടെ ആകെ വോട്ട് (11585).

സഖാവ് കുഞ്ഞിരാമന്‍ പിന്നീട് സിപിഐഎമ്മിന്‍്റെ പാലക്കാട് ജില്ലാ സെക്രട്ടറിയായി. കര്‍ഷകത്തൊഴിലാളി സംഘത്തിന്‍്റെ ജില്ലാ സെക്രട്ടറിയായി. അമ്ബത്താറു വര്‍ഷത്തിനു ശേഷം വീണ്ടും ഒരു തിരഞ്ഞെടുപ്പുകാലം. കേന്ദ്ര ഏജന്‍സികളും കേന്ദ്രസര്‍ക്കാരും ഇന്നും സിപിഐഎം നേതാക്കള്‍ക്കു പിറകെയുണ്ട്. ഉശിരും വീര്യവും തരിമ്ബും ചോരാതെ പാര്‍ടിയും പാര്‍ടി സഖാക്കളും. ഒരിഞ്ചു വിട്ടുകൊടുക്കാതെ, കാരിരുമ്ബും തോല്‍ക്കുന്ന ഉള്‍ക്കരുത്തോടെ പടനിലത്ത് നിവര്‍ന്നു തന്നെ സഖാക്കളുണ്ട്. ഭീഷണിയ്ക്കു മുന്നില്‍ പതറാതെ, ഓരോ മിടിപ്പിലും നീതിബോധം പെരുമ്ബറ കൊട്ടുന്ന ഹൃദയത്തോടെ….

അവിടെ സഖാവ് എം. പി. കുഞ്ഞിരാമന്‍്റെ ചെറുമകനുണ്ട്. ജയിലില്‍ കിടന്നും എതിരാളിയുടെ ആകെ വോട്ടിനേക്കാള്‍ ഭൂരിപക്ഷം നേടിയ സഖാവ് കുഞ്ഞിരാമന്‍്റെ ചെറുമകന്‍. പാലക്കാട് നിന്ന് ജനവിധി തേടുന്ന സഖാവ്. അഡ്വ. സി. പി. പ്രമോദ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (35 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (40 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (41 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (43 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (47 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (54 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends