Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കും... ബി ജെ പി സ്ഥാനാർത്ഥിപ്പട്ടികയിൽ വി. മുരളീധരനും കുമ്മനവും.... എതിരാളികളെ അറിഞ്ഞശേഷം മാത്രം സ്ഥാനാർഥി നിർണയം ...ഇത്തവണ ഉറപ്പിച്ചുതന്നെ

11 MARCH 2021 02:45 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെയെന്ന് ഇന്നറിയാം. തൃശ്ശൂരില്‍ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ചില മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികൂടി ആരെന്ന് അറിഞ്ഞശേഷമായിരിക്കും തീരുമാനം.

കഴക്കൂട്ടം മണ്ഡലത്തിന്റെ പട്ടികയില്‍ വി. മുരളീധരനും തിരുവനന്തപുരത്ത ‌സുരേഷ് ഗോപിയും ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി പാര്‍ലമെന്ററി ബോര്‍ഡിന് അയച്ച പട്ടികയിലുണ്ട്. ഇരുവരും മല്‍സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹം.

ബി.ജെ.പി എ ക്ലാസ് ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ വൈകുന്നതിന് പ്രധാനകാരണം എതിരാളികളുടെ പൂര്‍ണചിത്രം വ്യക്തമാകാത്തതാണ്. മഞ്ചേശ്വരം ഇതിന് ഉദാഹരണം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ വീണ്ടും മല്‍സരിക്കാനാണ് സാധ്യത.

നേമത്ത് കുമ്മനം രാജശേഖരന്‍, കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസ്, പാറശ്ശാലയില്‍ കരമന ജയന്‍ എന്നിവര്‍ക്ക് മാറ്റമുണ്ടാകില്ല. പാലക്കാട്, പൊന്നാനി, തൃപ്പൂണിത്തുറ എന്നിവയിലേതെങ്കിലുമൊന്നിലാകും ഇ.ശ്രീധരന്‍. സംസ്ഥാനനേതൃത്വം കൈമാറിയ പട്ടികയില്‍ കേന്ദ്ര പാര്‍ലമെന്‍ററി ബോര്‍ഡിന്‍റെ അംഗീകാരം വ്യാഴാഴ്ച ലഭിച്ചേക്കും.

തൃശ്ശൂരില്‍ ചേരുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റിയോഗത്തിനുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. വി.മുരളീധരന്‍, സുരേഷ്ഗോപി എന്നിവര്‍ മല്‍സരിക്കുന്ന കാര്യത്തിലുള്ള തീരുമാനത്തിനനുസരിച്ച് സംസ്ഥാനം സമര്‍പ്പിച്ച പട്ടികയില്‍ മാറ്റമുണ്ടാകും. മുരളീധരന്‍ മല്‍സരിച്ചില്ലെങ്കില്‍ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ഇറങ്ങും സംസ്ഥാന നേതൃത്വവുമായി ഇപ്പോഴും അകലം പാലിക്കുന്ന ശോഭാ സുരേന്ദ്രനും സാധ്യതാപ്പട്ടികയിലുണ്ട്.

കോണ്‍ഗ്രസിന് വീണ്ടും തലവേദന സൃഷ്ടിച്ച് മുതിര്‍ന്ന നേതാക്കള്‍. പിജെ കുര്യനാണ് ഇന്ന് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പിസി ചാക്കോ ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നും എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണെന്നും പിജെ കുര്യന്‍ പ്രതികരിച്ചു. മുതിര്‍ന്ന നേതാവ് പിസി ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി പിജെ കുര്യനും രംഗത്തെത്തിയത്.

പി സി ചാക്കോ പാര്‍ട്ടി വിട്ടത് ദുഃഖകരമാണ്. ചാക്കോ രാജി വയ്ക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹം ഉയര്‍ത്തിയ കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. ഇത് പാര്‍ട്ടി പരിഗണിക്കേണ്ടതാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായ എന്നോടും ചര്‍ച്ച ചെയ്തിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനോടും കെപിസിസി ഭാരവാഹികളോടും ചര്‍ച്ച ചെയ്തിട്ടില്ല

എല്ലാം തീരുമാനിക്കുന്നത് ഗ്രൂപ്പ് നേതാക്കളാണ്. ഗ്രൂപ്പ് നേതാക്കള്‍ മാത്രം തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ രീതി തെറ്റാണ്. യുഡിഎഫ് ഭരണത്തില്‍ വരും. മുതിര്‍ന്ന നേതാക്കള്‍ പ്രചരണത്തിന് മുന്നിലുണ്ടാവുമെന്നും പിജെ കുര്യന്‍ പറഞ്ഞു.

പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് അംഗമായിരുന്ന സിന്ധുമോള്‍ ജേക്കബ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ സ്ഥാനാര്‍ഥിയായത് എന്നാണ് സിന്ധുമോളുടെ പ്രതികരണം. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്- എമ്മില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപ്പുറം പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു.

യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ ജില്‍സിനെ പിറവം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. രാജിവെച്ച ശേഷം പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്.

സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയാക്കി കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എം പ്രഖ്യാപനം നടത്തിയത്. സാമുദായിക പരിഗണനയാണ് സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (36 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (41 minutes ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (42 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (44 minutes ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (48 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (55 minutes ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (2 hours ago)

Malayali Vartha Recommends