ബി.ജെ.പി.ക്കെതിരെ സംസാരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല; പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതില്‍ നിന്ന് കെ.പി.സി.സി. പിന്മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതില്‍ നിന്ന് കെ.പി.സി.സി. പിന്മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസും യു.ഡി.എഫും വര്‍ഗീയതയോട് വിട്ടുവീഴ്ച്തയില്ലാത്ത നിലപാടാണ് തങ്ങളുടേതെന്ന് പറയുമ്ബോഴും ബി.ജെ.പി.ക്കെതിരെ സംസാരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ധര്‍മ്മടം മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഖി വന്നപ്പോള്‍ കേരളത്തിന് പ്രത്യേക പാക്കേജ് നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ എവിടേയും ഉന്നയിച്ചില്ലെന്നും പ്രളയയത്തില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായം കേന്ദ്രം തടഞ്ഞപ്പോഴും കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നാടിന് ഗുണമുള്ള എല്ലാ പദ്ധതികളേയും എതിര്‍ക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി കിഫ്ബിക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികളേയും വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha

























