Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പിടികിട്ടാതെ നേമം... ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മലര്‍ത്തിയടിച്ച പോലെ അവതാര പുരുഷനെ ഇറക്കും; നേമത്ത് നിന്നും ഒളിച്ചോടാന്‍ നേതാക്കളുടെ കൂട്ടയടി; ഉമ്മന്‍ചാണ്ടിയുടെ മനസമ്മതം തേടി ഹൈക്കമാന്‍ഡ്; മത്സരിക്കരുതെന്ന് ഉപദേശിച്ച് ഗ്രൂപ്പ് അണികള്‍

12 MARCH 2021 08:15 AM IST
മലയാളി വാര്‍ത്ത

പാവങ്ങളുടെ ഗുജറാത്തിനെ കോണ്‍ഗ്രസുകാര്‍ ചര്‍ച്ച ചെയ്ത് വലിയ സംഭവമാക്കി മാറ്റിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയേയോ രമേശ് ചെന്നിത്തലയേയോ മത്സരിപ്പിച്ച് ദേശീയ ശ്രദ്ധ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്നാല്‍ മത്സരിക്കുന്ന ആരായാലും അവര്‍ ആത്മഹത്യ ചെയ്യുന്നത് പോലെയായിരിക്കും. ഇവരിലാര് മത്സരിച്ചാലും തോറ്റാല്‍ പിന്നെ 5 വര്‍ഷം വനവാസമായിരിക്കും യോഗം. അതിനാല്‍ തന്നെ നേമത്ത് മത്സരിക്കരുതെന്നാണ് ഗ്രൂപ്പുകാര്‍ നല്‍കുന്ന ഉപദേശം. ഇത് ഒതുക്കാനുള്ള ചതിയായും വ്യാഖ്യാനിക്കുന്നു.

അതേസമയം ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിച്ചാല്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മലര്‍ത്തിയടിച്ച പോലെ അവതാര പുരുഷനെ ഇറക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. ഇവരാരെങ്കിലും നേമത്ത് മത്സരിച്ചാല്‍ വേണ്ടിവന്നാല്‍ രാജഗോപാലിനെ ഇറക്കും. അതോടെ സുസമ്മതനായ രാജഗോപാലിന് സിപിഎമ്മുകാരും വോട്ട് നല്‍കും.

ബി.ജെ.പിക്ക് എതിരെ നേമം സീറ്റില്‍ അഭിമാന മത്സരത്തിന് കച്ചമുറുക്കുന്ന കോണ്‍ഗ്രസ്, അങ്കത്തട്ടിലെ ശക്തന്‍ ആരായിരിക്കുമെന്ന സസ്‌പെന്‍സ് നിലനിറുത്തി മാരത്തണ്‍ ചര്‍ച്ചകള്‍ അവസാന റൗണ്ടിലാണ്. നേമത്ത് ബി.ജെ.പിയും സി.പി.എമ്മും ഉയര്‍ത്തുന്ന വെല്ലുവിളികളെ ഒരുപോലെ പ്രതിരോധിക്കാന്‍ കരുത്തന്‍ തന്നെ വേണമെന്ന ആലോചനകളില്‍ കെ. മുരളീധരനു പുറമെ ഉമ്മന്‍ചാണ്ടിക്കു മേലും സമ്മര്‍ദ്ദം ശക്തം.

അതേസമയം, നേമത്ത് മത്സരിക്കാന്‍ താന്‍ സമ്മതിച്ചെന്ന വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് 50 കൊല്ലമായി തന്റെ മണ്ഡലം പുതുപ്പള്ളിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേമത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല കൂടി പ്രതികരിച്ചതോടെ ഇന്ന്, ആ നാടകീയ പ്രഖ്യാപനത്തിനു കാക്കുകയാണ് മുന്നണികള്‍.

മുരളീധരന്റെ കാര്യത്തില്‍, എം.പിമാര്‍ക്ക് മത്സരിക്കാന്‍ ഇളവു നല്‍കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമുണ്ട്. എം.പിമാര്‍ മത്സരിക്കുമോ എന്ന കാര്യം ഇന്ന് വ്യക്തമാകുമെന്നും പട്ടിക ഒറ്റഘട്ടമായിത്തന്നെ പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അന്തിമ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നു വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചര്‍ച്ച ചെയ്യും. അംഗീകരിച്ചാല്‍ ഇന്നു തന്നെ പ്രഖ്യാപനമുണ്ടാകും.

നേമം വെല്ലുവിളി ഏറ്റെടുക്കുമോ എന്ന് രമേശ് ചെന്നിത്തലയോട് മാദ്ധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 140 മണ്ഡലങ്ങളിലും പ്രതിപക്ഷ നേതാവായ താനുണ്ടെന്നായിരുന്നു മറുപടി. നേമത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളായിരിക്കും ആവിഷ്‌കരിക്കുക. നേമം സസ്‌പെന്‍സായി ഇരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളുണ്ടാക്കുന്ന വാര്‍ത്തയ്ക്ക് സമാധാനം പറയേണ്ട അവസ്ഥയാണ്. സ്‌ക്രീനിംഗ് കമ്മിറ്റിയിലല്ലാതെ വേറെ ഒരു ചര്‍ച്ചയിലും പങ്കെടുത്തില്ല. വാര്‍ത്ത എങ്ങനെ വന്നുവെന്ന് അറിയില്ല.

അതേസമയം കെ.സി ജോസഫ് ഒഴികെ എല്ലാ സിറ്റിംഗ് എം.എല്‍.എമാരും മത്സരിക്കും. ഇവരുടെ മണ്ഡലങ്ങളില്‍ മറ്റു പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ ശക്തമായ സമ്മര്‍ദ്ദമുണ്ടെങ്കിലും കെ.സി ജോസഫിന് സീറ്റുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

തൃപ്പൂണിത്തുറയില്‍ കെ.ബാബുവിനെച്ചൊല്ലി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. ബാബുവിനെ മത്സരിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി കടുത്ത നിലപാടെടുത്തപ്പോള്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ഐ ഗ്രൂപ്പ് വാദിച്ചു. ബാബു ഇല്ലെങ്കില്‍ കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിനിന് നറുക്കു വീണേക്കും. ബാബുവിനെ മത്സരിപ്പിച്ചാല്‍ ജോസഫ് വാഴക്കനും സീറ്റുണ്ടാകും. മാത്യു കുഴല്‍നാടനെ ചാലക്കുടിയിലേക്കു മാറ്റി കാഞ്ഞിരപ്പള്ളി വാഴക്കനു നല്‍കിയേക്കും. അതേസമയം കെ.സി വേണുഗോപാലിന്റെ നോമിനികള്‍ക്കും പട്ടികയില്‍ കാര്യമായ പ്രധാന്യം ലഭിച്ചെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദ്ദേശിച്ച പല പേരുകളോടും ഹൈക്കമാന്‍ഡ് വിയോജിച്ചതിനു പിന്നില്‍ വേണുഗോപാലാണെന്നാണ് ആക്ഷേപം. എന്തായാലും നേമം ഒരു വലിയ കടമ്പയായിരിക്കും കോണ്‍ഗ്രസിനും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (1 hour ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends