Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

വിഗ്രഹങ്ങള്‍ വീണുടയുമ്പോള്‍... നേമത്ത് മത്സരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ചതി എന്നറിഞ്ഞതോടെ ഓടിയൊളിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുരളീധരനും; നേമത്ത് മത്സരിക്കുന്ന നേതാവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയതോടെ എല്ലാം ഓക്കെ; നേമത്ത് മത്സരിക്കാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടി

12 MARCH 2021 10:43 AM IST
മലയാളി വാര്‍ത്ത

നോക്കണേ നേമം പോയ പോക്ക്. കോണ്‍ഗ്രസിലെ ഒരു നേതാക്കള്‍ക്കും വേണ്ടാതിരുന്ന നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും റെഡിയാണ്. നേമത്ത് മത്സരിക്കുന്ന നേതാവ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയതോടെ എല്ലാം ഓക്കെയായത്.

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രിയില്‍ ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കും. ആറ് മണിയ്ക്കാണ് സോണിയാഗാന്ധിയുടെ വസതിയില്‍ തിരഞ്ഞെടുപ്പ് സമിതി ചേരുക. രാത്രി എട്ട് മണി കഴിഞ്ഞായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. നേമത്തും വട്ടിയൂര്‍ക്കാവിലും മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് നിലപാട് വ്യക്തമാക്കും. ഹൈക്കമാന്‍ഡ് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ ഇരു നേതാക്കളും മത്സര സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നേമം, വട്ടിയൂര്‍ക്കാവ് രണ്ടിടങ്ങളിലും കോണ്‍ഗ്രസ് വിജയിക്കണം എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നേമത്തും, വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് നിഗമനം. പുനരാലോചനയ്ക്ക് സമയം ആവശ്യപ്പെട്ട ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തിരഞ്ഞെടുപ്പ് സമിതിയ്ക്ക് മുമ്പായി നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കും.



നേമത്ത് നിന്ന് മത്സരിക്കുന്നയാള്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്ന ഫോര്‍മുല. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ഉമ്മന്‍ ചാണ്ടി നേമം ഏറ്റെടുക്കരുതെന്നാണ് എ ഗ്രൂപ്പില്‍ ഒരു വിഭാഗത്തിന്റെ നിലപാട്. അവസാനനിമിഷം കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, ശശിതരൂര്‍ അടക്കമുളള നേതാക്കളെ നേമത്തേയ്ക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പട്ടികയില്‍ 50 ശതമാനം പ്രാതിനിദ്ധ്യം ഉണ്ടാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. കല്‍പ്പറ്റ, നിലമ്പൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രാഹുല്‍ ഗാന്ധി തീരുമാനിക്കും. കെ സി ജോസഫിനും കെ ബാബുവിനും സീറ്റുണ്ടാകില്ല. തൃപ്പൂണിത്തുറയില്‍ വേണു രാജാമണി സ്ഥാനാര്‍ത്ഥിയാകും. ജോസഫ് വാഴയ്ക്കന്‍ കാഞ്ഞിരപ്പളളിയിലും മാത്യു കുഴല്‍ നാടന്‍ മുവാറ്റുപുഴയിലും മത്സരിച്ചേക്കും.

ഇടുക്കി പീരുമേടില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചാല്‍ കൂട്ടമായി രാജിവയ്ക്കുമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാര്‍ രാജിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പീരുമേട് സീറ്റില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത് സിറിയക് തോമസിനെയാണ്. സിറിയകിന് ജയസാദ്ധ്യതയില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം കേരളത്തിലെ പോരാട്ടം ശക്തമാക്കാന്‍ ബിജെപിയും കളി തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന് മുന്നോടിയായി യാക്കോബായ സഭാ സംഘം ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസും മൂന്ന് മെത്രാപ്പൊലീത്തമാരുമാണ് സംഘത്തിലുളളത്. സഭാതര്‍ക്ക പരിഹാര ശ്രമങ്ങളുടെ ഭാഗമായാണ് ചര്‍ച്ചയെന്നാണ് ഔദ്യോഗിക വിശദീകരണം.

R


അഞ്ച് മണ്ഡലങ്ങളില്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് ഇരു വിഭാഗത്തിന്റേയും പരിഗണനയിലുണ്ട്. സഭാ തര്‍ക്ക വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഉറപ്പു ലഭിക്കുമോയെന്നതാണ് യാക്കോബായ സഭ ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി സഭയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായതില്‍ കഴിഞ്ഞ ദിവസത്തെ സുന്നഹദോസ് സന്തോഷം രേഖപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുളള കൂടിക്കഴ്ച ഏറെ രാഷ്ട്രീയ പ്രാധാന്യമുളളതാണ്.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (2 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (2 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (2 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (2 hours ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 hours ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (2 hours ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (2 hours ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (3 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends