മനുഷ്യരുടെ അസ്ഥികൂടങ്ങൾ ചാക്കിൽകെട്ടിയ നിലയിൽ കരയ്ക്കടിഞ്ഞു; നാടിനെ ഞെട്ടിച്ച സംഭവം വെള്ളനാതുരുത്ത് കടൽക്കരയിൽ, ഒടുവിൽ കടലിൽഅസ്ഥികൂടങ്ങൾ നിക്ഷേപിച്ചയാൾക്കെതിരെ കേസും...

മനുഷ്യരുടെ അസ്ഥികൂടങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ആലപ്പാട് വെള്ളനാതുരുത്തിലെ കടൽക്കരയിലാണ് സംഭവം. കടലിൽ നിന്നും കരയിലേക്ക് അടിഞ്ഞു കയറിയ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്.
വെള്ളനാതുരുത്ത് മൈനിങ് ഏരിയയിലാണ് വ്യാഴാഴ്ച വൈകീട്ട് 6.30ന് അസ്ഥികൂടങ്ങളടങ്ങിയ ചാക്ക് കണ്ടെതിരുന്നത്. മൂന്ന് ചാക്കുകളിലായാണ് അസ്ഥികൂടം കടൽക്കരയിൽ അടിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ കരുനാഗപ്പള്ളി പൊലീസി ല്വിവരമറിയിക്കുകയായിരുന്നു . പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്ക് ചാക്കുകെട്ടുകള്‍ കടലില്‍ നിക്ഷേപിച്ചയാള് സംഭവസ്ഥലത്തെത്തി പൊലീസിനോട് വിവരം പറയുകയായിരുന്നു.
തൊടിയൂര്‍ ഇടക്കുളങ്ങര തീപ്പട്ടി മുക്കിന് സമീപം കുണ്ണൂലേത്ത് വീട്ടില്‍ ശശിധരനാണ് ചാക്കുകെട്ടുകള്‍ കടല്ക്കരയില് നിക്ഷേപിച്ചത്. വീട് നിര്‍മാണത്തിനായി അടിസ്ഥാനം തുരക്കുന്നതിടെ വീട്ടുപുരയിടത്തിലെ കല്ലറയില്‍നിന്നു കിട്ടിയതാണ് ഈ അസ്ഥികൂടങ്ങള്‍.
വീടുവെക്കാന്‍ സ്ഥലപരിമിതിയുള്ളതിനാല്‍ വീടിനുസമീപത്തെ മാതാപിതാക്കളുടെ കല്ലറ കൂടി പൊളിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് പൂജകള്‍ നടത്തിയ ശേഷം അസ്ഥികൂടങ്ങള്‍ മൂന്ന് ചാക്കുകളിലാക്കി കെട്ടി കടലില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















