ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എം. ഡി സന്തോഷ് ഈപ്പന്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും നോട്ടീസയച്ച് സുപ്രീംകോടതി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐയ്ക്കും നോട്ടീസയച്ച് സുപ്രീംകോടതി. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എം. ഡി സന്തോഷ് ഈപ്പന്‍ ഹര്‍ജി സമ൪പ്പിച്ചിരുന്നു . ഈ ഹർജിയിന്മേലാണ് സുപ്രീംകോടതി നോട്ടീസയച്ചത്. അനില്‍ അക്കര എംഎല്‍എയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു .
നേരത്തെ സംസ്ഥാന സര്‍ക്കാരും സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിക്കൊപ്പം സന്തോഷ് ഈപ്പന്റെ ഹര്‍ജിയും കൂടി പരിഗണിക്കാനാണ് സുപ്രീം കോടതി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .
എന്നാൽ നേരത്തെ സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍, അന്വേഷണത്തിന്റെ മറവില്‍ കേന്ദ്ര ഏജന്‍സികള്‍ പരിധികള്‍ ലംഘിക്കുകയാണെന്ന് സുപ്രീം കോടതിയെ അറിയിക്കുകയുണ്ടായി.
ഭവനരഹിതര്‍ക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ നടപ്പാക്കുന്നതെന്നുമായിരുന്നു സര്‍ക്കാറിന്റെ അവകാശ വാദം. എന്നാൽ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് വിജിലന്‍സ് അന്വഷണമെന്നായിരുന്നു സിബിഐ ഇപ്പോൾ ആരോപിച്ചിരിക്കുന്നത് .
പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ നടപ്പാക്കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് വിജിലന്‍സ് അന്വഷണമെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തൽ .
https://www.facebook.com/Malayalivartha






















